ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സംസ്ഥാനത്തെ വിവരങ്ങൾ വ്യക്തമാക്കുന്നത്. 28 കൊവിഡ് മരണങ്ങൾ കൂടി. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 7120 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 761, കൊല്ലം 562, പത്തനംതിട്ട 196, ആലപ്പുഴ 549, കോട്ടയം 612, ഇടുക്കി 100, എറണാകുളം 1010, തൃശൂർ 423, പാലക്കാട് 286, മലപ്പുറം 1343, കോഴിക്കോട് 649, വയനാട് 106, കണ്ണൂർ 313, കാസർകോട് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. രാജ്യത്ത് കൊവിഡ് പുതിയ കൊവിഡ് കേസുകൾ കുറയുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 84.62 ലക്ഷമായി ഉയർന്നു. 84,62,081 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.


   5,16,632 സജീവ കേസുകളാണ് രാജ്യത്തുണ്ട്. 78,19,887 പേർക്ക് രോഗമുക്തി ലഭിച്ചപ്പോൾ 1,25,562 പേർക്ക് ഇതുവരെ ജീവൻ നാഷ്‌ടമായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.ഇന്ന് 7201 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ കൂടുതൽ കേസുകൾ എറണാകുളം ജില്ലയിലാണ്. എറണാകുളം 1042, കോഴിക്കോട് 971, തൃശൂർ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂർ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസർകോട് 94 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകൾ കുറയുകയാണ്.


തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഡൽഹി സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ട്. എന്നാൽ കേരളത്തിൽ ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ ഉയർന്ന തോതിലാണ് സമ്പർക്കത്തിലൂടെയുള്ള കേസുകളാണ് കൂടുതൽ. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും ദിനം പ്രതിയുള്ള മരണനിരക്ക് കൂടുതലാണ്. ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം ഉയർന്ന തോതിലാണ്. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും മാറ്റമുണ്ട്. ആശങ്ക ശക്തമായി തുടരുന്നതിനിടെ കേരളത്തിൽ ഇന്ന് 7201 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

Find out more: