കൊവിഡിനെതിരേ വാക്‌സിനെടുക്കാമോ? പ്രതീക്ഷയുമായി വാക്‌സിനുകൾ ലഭ്യമായി തുടങ്ങിയതോടെ എത്രയും വേഗം ജനങ്ങളെ വാക്‌സിനെടുപ്പിക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ. പലരും വാക്‌സിൻ എടുക്കാൻ പേര് രജിസ്റ്റർ ചെയ്തത് തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുമ്പോൾ റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലെ സ്ഥിതി വ്യത്യസ്തമാണ്. വാക്‌സിൻ തയ്യാറാണെങ്കിലും വാക്‌സിൻ സേവീകരിക്കാൻ ജനങ്ങൾ തയ്യാറല്ലാത്തതാണ് ഇവിടെ പ്രശ്നം.


 വാക്‌സിൻ തികച്ചും സുരക്ഷിതമാണ് എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ട് സുരക്ഷയെയും പരിശോധനാ ഫലങ്ങളെയും കുറിച്ച് പതിവായി ജനങ്ങളെ റഷ്യൻ ഭരകൂടം ബോധവത്കരിക്കുന്നുണ്ട് എങ്കിലും ഇപ്പഴും ജനങ്ങൾ പൂർണമായ വിശ്വാസം വന്നിട്ടില്ല. റഷ്യയിൽ വിതരണം ചെയ്യുന്ന സ്പുട്നിക് വി വാക്‌സിൻ മോസ്കോയിൽ വെറും 38 ശതമാനം റഷ്യക്കാർ മാത്രമാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ജനകളെകൊണ്ട് വാക്‌സിൻ എടുപ്പിക്കാൻ മറ്റു വഴികൾ തേടുകയാണ് മോസ്കോയിലെ വാക്‌സിൻ കേന്ദ്രങ്ങൾ.



അധികാരികളുടെയും മെഡിക്കൽ വിദഗ്ധരുടെയും ഉറപ്പുകളുണ്ടെങ്കിലും വാക്‌സിൻ എടുത്താൽ ശരീരത്തിൽ പ്രത്യാഘാതങ്ങളുണ്ടാകും എന്ന് ഭയന്ന് ഇപ്പോഴും വാക്‌സിൻ സ്വീകരിക്കുന്നതിൽ വിമുഖതയുള്ളവരാണ് മോസ്കൊയിലുള്ളവരിൽ പലരും. കൊവിഡ്-19 അഥവാ കൊറോണ വൈറസ്സിനെതിരായ യുദ്ധത്തിലാണ് ലോക രാജ്യങ്ങൾ. 



പ്രതീക്ഷയുമായി വാക്‌സിനുകൾ ലഭ്യമായി തുടങ്ങിയതോടെ എത്രയും വേഗം ജനങ്ങളെ വാക്‌സിനെടുപ്പിക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ. പലരും വാക്‌സിൻ എടുക്കാൻ പേര് രജിസ്റ്റർ ചെയ്തത് തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുമ്പോൾ റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലെ സ്ഥിതി വ്യത്യസ്തമാണ്. വാക്‌സിൻ തയ്യാറാണെങ്കിലും വാക്‌സിൻ സേവീകരിക്കാൻ ജനങ്ങൾ തയ്യാറല്ലാത്തതാണ് ഇവിടെ പ്രശ്നം. വാക്‌സിൻ ക്ഷാമം, ആശയക്കുഴപ്പം, നീണ്ട ക്യൂ എന്നിവയാണ് മറ്റ് രാജ്യങ്ങളിലെ വാക്സിനേഷൻ ഡ്രൈവുകൾ നേരിടുന്ന പ്രശ്നം എങ്കിൽ റഷ്യൻ തലസ്ഥാനത്ത് സ്പുട്നിക് വി വാക്സിൻ ഇപ്പോഴും മിച്ചമുണ്ട്.



 “ഇന്നലെ 35 പേർ വാക്‌സിൻ എടുക്കാനുണ്ടായിരുന്നു. പക്ഷേ ജനങ്ങൾക്ക് അത്ര വിശ്വാസം ആയിട്ടില്ല, ഇന്ന് കാലാവസ്ഥ അത്രകണ്ട് അനുകൂലമല്ല, അതുകൊണ്ട് ആൾകാർ ഇനിയും കുറഞ്ഞേക്കാം” വാക്സിനേഷൻ സെന്ററിന്റെ ഹെഡ് ഡോക്ടർ നതാലിയ കുസെന്റോവ പറഞ്ഞു. റെഡ് സ്ക്വയറിലെ ഒരു ഷോപ്പിംഗ് മാളിൽ ആണ് വാക്‌സിനേഷൻ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ദിവസവും 300 ഓളം പേർക്ക് മാളിലെ ഈ കേന്ദ്രത്തിൽ വാക്‌സിൻ സ്വീകരിക്കാൻ സാധിക്കും എന്ന് കുസെന്റോവ പറയുന്നു. വാക്‌സിൻ സ്വീകരിച്ചാൽ ഐസ് ക്രീം സൗജന്യമായി തരാം എന്ന വാഗ്ദാനവുമായാണ് ഒരു വാക്‌സിൻ കേന്ദ്രം എത്തിയിരിക്കുന്നത് എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. സ്പുട്നിക് വി വാക്സിൻ ആവശ്യത്തിൽ കൂടുതൽ വിതരണം ചെയ്യുന്ന രാജ്യത്തെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് മോസ്കോ എന്നും റിപ്പോർട്ടിൽ പറയുന്നു.

Find out more: