ടൈപ്പ് ജോലി ചെയ്യുന്നവർ പിന്നോട്ട് കൈ കൂപ്പുക. ആരോഗ്യം നല്‍കാന്‍ മാത്രമല്ല, പല അസുഖങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ് ചില യോഗാപോസുകള്‍. ഇത്തരത്തിലെ ഒരു യോഗാ പോസിനെ കുറിച്ചറിയു. കൈ നാം സാധാരണ മുന്‍ഭാഗത്തായല്ലേ കൂപ്പിപ്പിടിയ്ക്കാറ്. ഇത് പുറകില്‍ കൂപ്പിപ്പിടിയ്ക്കണം. റിവേഴ്‌സ് പ്രയര്‍ പോസ് അഥവാ പശ്ചിമ നമസ്‌കാര യോഗാ പോസ് എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് പിന്നിലേയ്ക്ക് കൈ കൂപ്പിപ്പിടിയ്ക്കുന്ന യോഗാ പോസ് തന്നെ. പെന്‍ഗ്വിന്‍ പോസ്, വിപരീത നമസ്‌കാരം എന്നെല്ലാം അറിയപ്പെടുന്ന ഈ യോഗാ പോസ് തടാസനയുടെ ഒരു ഭാഗമാണ്. ഇത് ശരീരത്തിന്റെ മുകള്‍ ഭാഗത്തെ ബലപ്പെടുത്തുന്ന യോഗാ പോസാണ്. കൈ, ഷോള്‍ഡര്‍, വയര്‍ എന്നീ ഭാഗങ്ങളെ ബലപ്പെടുത്തുന്ന യോഗാ പോസാണിത്. ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ യോഗയ്ക്ക് ഏറെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്.



   ശരീരത്തിന്റേയും മനസിന്റേയും ചര്‍മത്തിന്റേയും, എന്തിന് മുടിയുടെ ആരോഗ്യത്തിനു പോലും സഹായിക്കുന്ന യോഗാ പോസുകളുമുണ്ട്. ഓരോ യോഗാ പോസുകള്‍ക്കും ഓരോ രീതികളും ഓരോ ഉദ്ദേശ്യങ്ങളുമുണ്ട്. ചിലത് തീരെ ലളിതമായ യോഗാ പോസുകളെങ്കില്‍ ചിലത് അല്‍പം സങ്കീര്‍ണമായവയായിരിയ്ക്കും.  ശ്വാസാച്ഛാസത്തെ ബലപ്പെടുത്തുന്ന, ശ്വസനപ്രക്രിയയേയും ശ്വാസകോശത്തേയും ആരോഗ്യത്തോടെ സംരക്ഷിയ്ക്കുന്ന ഒന്ന്. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിയായി നടക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ഊര്‍ജ പ്രവാഹം ശക്തിപ്പെടുത്തുന്നു. നടുവേദനയ്ക്കുംപരിഹാരമായി ചെയ്യാവുന്ന ഒന്നാണിത്.ഈ പ്രത്യേക യോഗാ പോസിന് പല ഗുണങ്ങളുമുണ്ട്. നെഞ്ചിന് വികാസം നല്‍കുന്ന ഈ യോഗാപോസ് ദഹനത്തെ സഹായിക്കുന്ന ഒന്നാണ്. ദിവസവും 300 വാക്കുകളെങ്കിലും ടൈപ്പ് ചെയ്യുന്നവരെങ്കില്‍ ഇത് ദിവസവും ചെയ്യുന്നത് റിസ്റ്റ് വേദന അകറ്റാന്‍ സഹായിക്കും. കാര്‍പെല്‍ ടണല്‍ സിന്‍ഡ്രോം പോലുള്ള അവസ്ഥകള്‍ക്ക് ഈ റിവേഴ്‌സ് പ്രെയര്‍ യോഗാ പോസ് ഗുണകരമാണ്. കൈത്തണ്ടയിലെ അക്യുപ്രഷര്‍ പോയന്റുകളെ ഈ പോസ് ശക്തിപ്പെടുത്തുന്നു.



  ഇത് നിങ്ങളുടെ കൈത്തണ്ടയെ ശക്തിപ്പെടുത്തുന്ന ഒന്നു കൂടിയാണ്. ഇതിനാല്‍ തന്നെ കാര്‍പെല്‍ ടണല്‍ സിന്‍ഡ്രോം പോലെ കൈകളെ ബാധിയ്ക്കുന്ന രോഗാവസ്ഥകളെ ഇതു സഹായിക്കുന്നു. ഷോള്‍ഡറിലെ ബ്ലേഡുകളെ റിലാക്‌സ് ചെയ്യുന്നു. സ്‌ട്രെസ് കുറയ്ക്കാനും മനസിനെ ശാന്തമാക്കാനും ഈ യോഗാ പോസ് സഹായിക്കുന്നു. സ്‌ട്രെസാണ് അടിസ്ഥാനപരമായി പല രോഗങ്ങളുടേയും മൂലകേന്ദ്രമെന്നു തിരിച്ചറിയുക. ഇത് കൈകൂപ്പി പ്രാര്‍ത്ഥനയോടെ നില്‍ക്കുന്ന പൊസിഷന്‍ കൂടിയാണ്. പുറകിലേയ്ക്കാണെന്നു മാത്രം. ഇത് കൃത്യമായി ചെയ്യുന്നത് നാമറിയാതെ തന്നെ നമ്മുടെ മനസിന് ശാന്തത നല്‍കുന്നു.ഷോള്‍ഡര്‍, കഴുത്തു വേദനകള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ യോഗാ പോസ്. ഷോള്‍ഡര്‍ മസിലുകളെ അയവുള്ളതാക്കാന്‍ ഈ യോഗാ പോസ് സഹായിക്കുന്നു. വശങ്ങളിലേയ്ക്ക് കൈകള്‍ തൂക്കിയിട്ട് നിവര്‍ന്നു നില്‍ക്കുക.



   ഇത് തടാസനയാണ്. പിന്നീട് ഷോള്‍ഡര്‍ റിലാക്‌സ് ചെയ്ത് കാല്‍മുട്ട് അല്‍പം മടക്കി കൈകള്‍ പിന്നോട്ടാക്കി കൈള്‍ കൂപ്പു പൊസിഷനില്‍ വിരലുകള്‍ താഴേയ്ക്കു പോയന്റു ചെയ്യുന്ന രീതിയില്‍ പിടിയ്ക്കുക. നല്ലതു പോലെ ശ്വാസം ഉള്ളിലേയ്‌ക്കെടുത്ത് വിരലുകള്‍ ഉള്‍ഭാഗത്തൂടെ മുകളിലേയ്ക്കു നിവര്‍ത്തി മുകളിലേയ്ക്കു സാധാരണ കൈ കൂപ്പുന്ന രീതിയില്‍ പിടിയ്ക്കുക. ഇതു ചെയ്യുവാനും ആയാസമധികം വേണ്ട. ഒരു യോഗാ മാറ്റിലോ പായയിലോ നില്‍ക്കുക. കാലുകള്‍ അടുപ്പിച്ചു വച്ച് പാദം ഒരു ഇഞ്ച് അകറ്റി വയ്ക്കുക.



  ഷോള്‍ഡര്‍ ഭാഗം റിലാക്‌സ് ചെയ്യാം. പിന്നീട് പുറകിലെ കൈപ്പത്തി വീണ്ടും വിരലുകള്‍ താഴേയ്ക്കു കൂപ്പിപ്പിടിച്ചിരിയ്ക്കുന്ന രീതിയില്‍ ആക്കുക. പിന്നീട് പതുക്കെ ഇരു കൈകളും അകറ്റി നിവര്‍ന്ന് രണ്ടു കൈകളും ഇരു വശത്തും തൂക്കിയിട്ട് നിവര്‍ന്ന് ആദ്യം ചെയ്ത തടാസന പോസില്‍ വരിക. ഒരു മിനിറ്റ് ഇടവേളയെടുത്ത ശേഷം വീണ്ടും ഇതാവര്‍ത്തിയ്ക്കുക.കാല്‍മുട്ട് അല്‍പം മടങ്ങിയിരിയ്ക്കാനും കൈപ്പത്തികളും വിരലുകളും നല്ലതുപോലെ ചേര്‍ന്നിരിയ്ക്കാനും ശ്രദ്ധിയ്ക്കുക. ഇതേ പൊസിഷനില്‍ 30 സെക്കന്റ് നില്‍ക്കുക. കണ്ണടച്ചു പിടിച്ച് ഏകാഗ്രമായി നില്‍ക്കണം.   

Find out more: