മലർവാടി ആർട്‌സ് ക്ലബിലൂടെ ദിലീപ് പരിചയപ്പെടുത്തിയവർ ഇപ്പോൾ എവിടെ? അഞ്ച് സുഹൃത്തുക്കളുടെ കഥ പറഞ്ഞെത്തിയ സിനിമ മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നെ ജയറാമേട്ടൻ സിനിമയിലേക്ക് കൊണ്ടുവന്നു. ഞാൻ അഞ്ച് പേരെ സിനിമയിലേക്ക് തന്നു. മലർവാടി എന്ന് പറഞ്ഞ് പുതുമുഖങ്ങളെ വെച്ച് ചെയ്ത സിനിമയിലൂടെയായാണ് ഞാൻ അഞ്ച് പേരെ നൽകിയതെന്നായിരുന്നു ദിലീപ് മലർവാടിയെക്കുറിച്ച് പറഞ്ഞത്. ദിലീപ് നിർമ്മിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് മലർവാടി ആർട്‌സ് ക്ലബ്. നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ തുടങ്ങിയ നവാഗതരെ അണിനിരത്തിയായിരുന്നു വിനീത് ആദ്യ ചിത്രമൊരുക്കിയത്.






   കാലൊടിഞ്ഞിരിക്കുന്ന സമയത്തായിരുന്നു നിവിൻ പോളി മലർവാടിയുടെ കാസ്റ്റിങ് കോൾ കണ്ടത്. സുഹൃത്തുക്കൾക്കൊപ്പമായാണ് ഓഡീഷനെത്തിയത്. കട്ടത്താടി വെച്ച് നിവിൻ എത്തിയപ്പോൾ പ്രകാശന് ഈ രൂപം അനുയോജ്യമാണെന്നായിരുന്നു വിനീത് പറഞ്ഞത്. എഞ്ചീനിയറിംഗ് കഴിഞ്ഞ് കുറച്ച് കാലം ജോലി ചെയ്‌തെങ്കിലും സിനിമയാണ് പാഷനെന്ന് പറഞ്ഞ് ജോലി രാജിവെക്കുകയായിരുന്നു നിവിൻ. ഭാര്യ റിന്നയാണ് തന്റെ ഇഷ്ടത്തിന് കൂടെ നിന്ന് പിന്തുണ തന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് പോവുന്നത് ഉചിതമായ തീരുമാനമല്ലെന്നായിരുന്നു പലരും നിവിനോട് പറഞ്ഞത്.






  സിനിമ നിർമ്മിക്കാമെന്ന് ദിലീപേട്ടനും പറഞ്ഞിരുന്നു. എഴുത്ത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന കാര്യം നേരിട്ട് മനസിലാക്കിയത് മലർവാടിയുടെ സമയത്തായിരുന്നു. 19 മണിക്കൂർ വരെ ഒരുദിവസം ജോലി ചെയ്തിട്ടുണ്ട് ഈ സിനിമയുടെ സമയത്ത്. കൃത്യസമയത്ത് തന്നെ നിർമ്മാതാവായി ദിലീപേട്ടൻ എത്തിയതിനാലാണ് മലർവാടി ആർട്‌സ് ക്ലബ് സംവിധാനം ചെയ്തതെന്നുമായിരുന്നു വിനീത് പറഞ്ഞത്. 26ാമത്തെ വയസിലായിരുന്നു വിനീത് ശ്രീനിവാസൻ സംവിധായകനായത്.





   30 വയസ് കഴിഞ്ഞ് സിനിമ സംവിധാനം ചെയ്യാമെന്നായിരുന്നു കരുതിയത്. എന്നാൽ 26ാമത്തെ വയസിലാണ് നല്ലൊരു കഥ കിട്ടിയത്.കാലൊടിഞ്ഞിരിക്കുന്ന സമയത്തായിരുന്നു നിവിൻ പോളി മലർവാടിയുടെ കാസ്റ്റിങ് കോൾ കണ്ടത്. സുഹൃത്തുക്കൾക്കൊപ്പമായാണ് ഓഡീഷനെത്തിയത്. കട്ടത്താടി വെച്ച് നിവിൻ എത്തിയപ്പോൾ പ്രകാശന് ഈ രൂപം അനുയോജ്യമാണെന്നായിരുന്നു വിനീത് പറഞ്ഞത്. എഞ്ചീനിയറിംഗ് കഴിഞ്ഞ് കുറച്ച് കാലം ജോലി ചെയ്‌തെങ്കിലും സിനിമയാണ് പാഷനെന്ന് പറഞ്ഞ് ജോലി രാജിവെക്കുകയായിരുന്നു നിവിൻ.

Find out more: