'പത്താന്റെ' സൗണ്ട്ട്രാക്ക് ഉടനെത്തും; പ്രഖ്യാപനവുമായി സംഗീത സംവിധായകൻ! സിദ്ധാർഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖിനൊപ്പം ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പത്താന്റെ ടീസർ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരുന്നു. കിംഗ് ഖാന്റെ ഗംഭീര തിരിച്ചു വരവ് ആയിരിക്കും പത്താനെന്നാണ് ടീസർ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. മാസ് ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിൽ ഉള്ളതെന്നാണ് ടീസർ നൽകുന്ന സൂചന.പ്രഖ്യാപനം മുതൽ സിനിമ ആസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പത്താൻ. ഷാരൂഖിന്റെ പിറന്നാൾ ദിനമായ നവംബർ 2ന് ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആണ് പത്താൻ ഒരുങ്ങുന്നത്. പ്രശസ്ത സംഗീത സംവിധായകരായ വിശാൽ ദാദ്‌ലാനി, ശേഖർ രാവ്ജിയാനി എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇപ്പോൾ ഷാരൂഖ് ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് ശേഖർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ സൗണ്ട്ട്രാക്ക് ഉടനെ പുറത്തുവിടുമെന്നാണ് ശേഖർ അറിയിച്ചിരിക്കുന്നത്. പത്താന്റെ സൗണ്ട്ട്രാക്ക് ഉടനെ നിങ്ങളിലേക്ക് എത്തും എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. പത്താൻ ഉടൻ റിലീസ് ചെയ്യാനിരിക്കുകയാണ്. നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ആവേശത്തിലാണ്. ഞങ്ങളുടെ ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും.
അടുത്ത വർഷം ജനുവരി 25ന് ചിത്രം തീയേറ്ററുകളിൽ എത്തും. ഇത് നാലാം തവണയാണ് ഷാരൂഖും ദീപികയും ഒന്നിച്ചെത്തുന്നത്. ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ, ചെന്നൈ എക്സ്പ്രസ് എന്നിവയായിരുന്നു ഇതിനു മുൻപ് ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ. സൽമാൻ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിനെത്തുക. 2018 ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം ഷാരൂഖിന്റേതായി പുറത്തു വരുന്ന ചിത്രം ആണ് പത്താൻ.നിങ്ങൾക്ക് ഉടനേ അത് കേൾക്കാം. നിങ്ങളുടെ സ്നേഹത്തിന് വളരെയധികം നന്ദി എന്ന് മുൻപ് ശേഖർ പറഞ്ഞിരുന്നു.
സീറോയുടെ പരാജയത്തെ തുടർന്ന് ഷാരൂഖ് സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഇടയ്ക്ക് മാധവൻ നായകനായെത്തിയ റോക്ട്രി നമ്പി എഫക്ട്, ലാൽ സിംഗ് ഛദ്ദ എന്നീ ചിത്രങ്ങളിൽ ഷാരൂഖ്
അതിഥി വേഷത്തിൽ എത്തിയിരുന്നു. അതേസമയം ബിഗ് ബഡ്ജറ്റ് സിനിമകളുടെ ഒരു നിര തന്നെയാണ് ഷാരൂഖിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ജവാൻ, ഡങ്കി എന്നീ ചിത്രങ്ങളും അണിയറയിൽ പുരോഗമിക്കുകയാണ്. നാല് വർഷങ്ങൾക്കു ശേഷമുള്ള കിംഗ് ഖാന്റെ മടങ്ങി വരവ് എന്ന നിലയിൽ പത്താന് വേണ്ടി വൻ പ്രതീക്ഷയോടെയാണ് സിനിമലോകം കാത്തിരിക്കുന്നതും.
Find out more: