ഒറ്റമശ്ശേരി ഇരട്ടക്കൊല കേസില്‍ അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്. പ്രതികള്‍ മൂന്ന് ലക്ഷംരൂപ പിഴയടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.  ഒപ്പംതന്നെ പിഴത്തുകയില്‍ രണ്ടുലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കണം. ഹിമാലയ ചിട്ടിഫണ്ടുമായി ബന്ധപ്പെട്ട് കണിച്ചുകുളങ്ങരയില്‍ നടന്നതിന് സമാനമായ കൊലപാതക കേസിലാണ് വിധി. മൂന്ന് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു.

തീരദേശ പാതയിലെ ഒറ്റമശ്ശേരിയില്‍ ലോറിയിടിപ്പിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ജോണ്‍സണ്‍, സിബിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.  മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് പോള്‍സണ്‍, സാലിഷ്, ഷിബു, അജേഷ്, വിജേഷ് എന്നിവര്‍  ലോറിയില്‍വന്ന് ബൈക്കില്‍ സഞ്ചരിച്ച ജോണ്‍സണെയും സുബിനെയും ലോറിയിടിച്ച് കൊലപ്പടുത്തിയെന്നാണ് കേസ്. അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 2015 നവംബർ 13 നാണ് സംഭവം

കേസില്‍ ഒന്ന് മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. പട്ടണക്കാട് തയ്യില്‍ വീട്ടില്‍ പോള്‍സണ്‍ (33), സഹോദരന്‍ സാലിഷ് (37), ചേര്‍ത്തല ഇല്ലത്തുവെളി ഷിബു (48), തണ്ണീര്‍മുക്കം വാരണം മേലേപ്പോക്കാട്ടുചിറയില്‍ അജേഷ് (31), സഹോദരന്‍ വിജേഷ് (34) എന്നിവരാണ് പ്രതികള്‍. കേസിലെ മറ്റു മൂന്ന് പ്രതികളായ ബിജുലാല്‍, അനില്‍കുമാര്‍, സനല്‍കുമാര്‍ എന്നിവര്‍ കുറ്റക്കാരല്ലെന്നും കോടതി കണ്ടെത്തി.

Find out more: