ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യയുടെ അഭിമാന താരത്തിനെ അഭിനന്ദിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യക്കായി ആദ്യ കിരീടം നേടുന്ന സിന്ധു രാജ്യത്തിനാകെ അഭിമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിന്ധുവിന്റെ നേട്ടം മഹത്തരമാണെന്നും ഇനിയും ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഈ ജയം ഇനി മുന്നോട്ടുള്ള അവരുടെ നേട്ടങ്ങള്‍ക്ക് പ്രചോദനം ആകട്ടെ എന്നും പിണറായി ആശംസിച്ചു. ഇന്ത്യന്‍ ബാഡ്മിന്റണില്‍ വളര്‍ന്ന് വരുന്ന എല്ലാ താരങ്ങള്‍ക്കും സിന്ധുവിന്റെ നേട്ടം പ്രോത്സാഹനമാണെന്നും മുഖ്യമന്ത്രി തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര വിജയം നേടിയ പി വി സിന്ധുവിന് അഭിനന്ദനങ്ങള്‍. ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാവുകയാണ് സിന്ധു. കഴിഞ്ഞ രണ്ടു വര്‍ഷവും ഫൈനലില്‍ തോറ്റ സിന്ധു ഇത്തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് കിരീടമണിഞ്ഞത്. ബാഡ്മിന്റണില്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണ്. കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഈ നേട്ടം അവര്‍ക്ക് പ്രചോദനമാകട്ടെ. എന്ന് അദ്ദേഹം പറഞ്ഞു.
click and follow Indiaherald WhatsApp channel