മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎസ്ആര്‍ഒയുടെ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞന്‍ എസ്. സുരേഷിനെയാണ് അമീര്‍പേട്ടിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം കൊലപാതകമാണോയെന്ന് പോലീസ് സംശയിക്കുന്നു.
തലയ്ക്ക് അടിയേറ്റ നിലയിലാണ് സുരേഷിനെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനാണ് മരിച്ച സുരേഷ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
click and follow Indiaherald WhatsApp channel