കസേരയിൽ മന്ത്രിച്ച ചരട്; ആരോഗ്യ മന്ത്രിയുടെ തുടക്കം ഇങ്ങനെ! മന്ത്രിച്ച ചരട് കസേരയിൽ കെട്ടിയ ശേഷമായിരുന്നു അദ്ദേഹം ഇരുന്നത്. പൂജയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.രണ്ടാം മോദി സർക്കാരിലെ പുതിയ ആരോഗ്യ മന്ത്രിയായി മൻസുഖ് മാണ്ഡവ്യ ചുമതലയേറ്റു. പ്രത്യേക പൂജയ്ക്ക് ശേഷമാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. ഹർഷ് വർദ്ധന്റെ പിൻഗാമിയായാണ് മൻസുഖിന്റെ വരവ്. നേരത്തെ വിവാദ ട്വീറ്റുകളിലൂടെ മൻസുഖ് വാർത്തകളിൽ ഇടം നേടിയിരുന്നു. മഹാത്മാഗാന്ധി പിതാവിന്റെ രാഷ്ട്രമാണെന്നായിരുന്നു ട്വീറ്റുകളിൽ ഒന്ന്. ഡോ ഹർഷ് വർദ്ധനെ മാറ്റിയ ശേഷമാണ് മൻസുഖിനെ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാർ പരാജയമാണെന്ന വിമർശനങ്ങൾക്കിടെയാണ് ഹർഷ് വർദ്ധന് സ്ഥാനം നഷ്ടമായത്.
വിഡ്ഢിത്തം നിറഞ്ഞ ട്വീറ്റുകൾ ഇപ്പോഴും മന്ത്രി തന്റെ അക്കൗണ്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. രാഹുൽ ഗാന്ധി മഹാത്മാഗാന്ധിയുടെ കൊച്ചു മകനാണെന്നും അദ്ദേഹം ഒരിക്കിൽ ട്വീറ്റ് ചെയ്തിരുന്നു.ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് മൻസുഖ്. തുറമുഖം, ജലപാത, ഷിപ്പിങ് സഹമന്ത്രിയായിരുന്നു ഇദ്ദേഹം. സ്ത്രീകളുടെ ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട സംഭാവനകൾക്ക് മൻസുഖിന് യൂണിസെഫിന്റെ ആദരം ലഭിച്ചിരുന്നു. ഭാവ്നഗർ സർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്ദര ബിരുദം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2016 മുതൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായ മാണ്ഡവ്യ, ലോകംമുഴുവൻ ഇന്ത്യയെ ശ്രദ്ധിക്കുന്ന കൊവിഡ്-19 മഹാമാരിക്ക് ഇടയിലാണ് ആരോഗ്യവകുപ്പ് മന്ത്രിയാകുന്നത്.
രണ്ടാം നരേന്ദ്ര മോദി സർക്കാരിൻറെ പുന:സംഘടനയിലെ അപ്രതീക്ഷിത നീക്കം, രാസവളം സഹമന്ത്രി മൻസുഖ് മാണ്ഡവ്യ ക്യാബിനറ്റ് പദവിയുള്ള ആരോഗ്യവകുപ്പ് മന്ത്രിയായതാണ്. രണ്ടാം കൊവിഡ് തരംഗത്തിൽ അപ്രതീക്ഷിതമായി ഇന്ത്യയുടെ ആരോഗ്യ സംവിധാനം സമ്മർദ്ദത്തിലാകുകയും മരണങ്ങൾ ലോകവാർത്തയാകുകയും ചെയ്‍ത പശ്ചാത്തലത്തിൽ താരതമ്യേന അജ്ഞാതനായ മൻസുഖ്, ഒരു അഗ്നിപരീക്ഷയാണ് ഏറ്റെടുത്തിരിക്കുന്നത്. പക്ഷേ, നരേന്ദ്ര മോദിക്കും അമിത് ഷായ്‍ക്കും മൻസുഖ് അപരിചിതനേയല്ല."നരേന്ദ്ര മോദി-ജിയും അമിത് ഷാ-ജിയും എന്നിൽ ഒരിക്കൽക്കൂടെ വിശ്വാസം അർപ്പിച്ചു, ഈ സർക്കാരിൽ ഭാഗമാകാൻ ക്ഷണിച്ചു.
അവർ രണ്ടുപേരോടും എനിക്ക് നന്ദിയുണ്ട്," ആരോഗ്യമന്ത്രിയായതിന് ശേഷം മൻസുഖ് പ്രതികരിച്ചു. കൊവിഡ്-19 പ്രതിരോധത്തിൽ കടുത്ത വിമർശനം നേരിട്ട മുതിർന്ന ബി.ജെ.പി നേതാവ് കൂടെയായ ആരോഗ്യമന്ത്രി ഹർഷ്‍വർധനെയും സഹമന്ത്രി അശ്വിനി ചൗബെയെയും പുറത്താക്കിയാണ് മൻസുഖ് മാണ്ഡവ്യ കസേരയിൽ എത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുൻപ് മൻസുഖ് മാണ്ഡവ്യ മൂന്ന് വാക്സിൻ നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു.
Find out more: