മന്ത്രിക്ക് മറുപടി നൽകലല്ല എൻ്റെ ജോലി; വിമർശനവുമായി ഗവർണർ! സർക്കാരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് കണ്ണൂർ വൈസ് ചാൻസലർ ആയി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയ ഫയലിൽ ഒപ്പിട്ടത്. പൂർണ മനസോടെയല്ല ഇക്കാര്യം ചെയ്തതെന്നും ഗവർണർ വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചാൻസലർ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക് കത്തെഴുതാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് അധികാരമില്ല. സെർച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരം.




   മന്ത്രി ആർ ബിന്ദുവിന് മറുപടി പറയലല്ല തൻ്റെ ജോലിയെന്നും ഗവർണർ തുറന്നടിച്ചു. സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫയലിൽ ഒപ്പിട്ട് നൽകിയത്. ഈ തെറ്റ് ആവർത്തിക്കാതിരിക്കുയെന്ന ലക്ഷ്യത്തോടെയാണ് ചാൻസലർ പദവി ഒഴിയാൻ തീരുമാനിച്ചതെന്നും ഗവർണർ വ്യക്തമാക്കി.  തൻ്റെ നീതി ബോധത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യേണ്ടിവന്നു. അത് തുടരാൻ ഇഷ്ടപ്പെടാത്തതിനാലാണ് ചാൻസലർ പദവി ഒഴിയാൻ തയ്യാറായത്. രാഷ്ട്രീയ ഇടപെടലുകളുടെ സാഹചര്യത്തിൽ തനിക്ക് ചാൻസലറായി തുടരാൻ സാധിക്കില്ല. സർവകലാശാലകളിൽ നടക്കേണ്ടത് നിയമവാഴ്ചയാണെന്നും മറിച്ച് മനുഷ്യവാഴ്ചയാകരുതെന്നും ഗവർണർ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല.





   മന്ത്രി ആർ ബിന്ദു തനിക്ക് നേരിട്ട് കത്തെഴുതിയത് ഭരണഘടന വിരുദ്ധമാണ്.  കത്ത് പുറത്തുവിട്ട ഗവർണറുടെ നടപടിയെ മന്ത്രി വിമർശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രൂക്ഷമായ ഭാഷയിൽ മന്ത്രിയെ വിമർശിച്ച് ഗവർണർ പ്രതികരണം നടത്തിയത്. സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട കണ്ണൂർ വിസിക്ക് പുനർനിയമനം നൽകാൻ ഗവർണർക്ക് കത്ത് നൽകിയത് മാധ്യമങ്ങളോട് ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം ഗവർണർ തന്നെ ചാൻസലർ പദവിയിൽ ഇരിക്കണമെന്ന നിയമ വ്യവസ്ഥ നിലനിൽക്കുന്നില്ലെന്ന് സച്ചിൻ ദേവ് എംഎൽഎ. ഇതു സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.





    സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ പ്രസ്താവനകൾ ആനാവശ്യമാണെന്നും വിവാദങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സർവ്വകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട ഗവർണറുടെ പ്രസ്താവനകൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കുന്നതാണ്. നിയമപരവും സുതാര്യവുമായാണ് കേരളത്തിലെ സർവ്വകലാശാലകളിലെ നിയമനങ്ങൾ നടന്നുവരുന്നത്. നിയമാനുസൃതമായി വിവിധ തലങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന സെർച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലർ നിയമനത്തിനായുള്ള ശുപാർശകൾ ഗവർണർക്ക് മുൻപാകെ സമർപ്പിക്കുന്നത്. ആയത് പ്രകാരം ഗവർണർ അന്തിമമായി അംഗീകാരം നൽകുന്ന പേരാണ് വൈസ് ചാൻസലറാ നിയമിക്കാറുള്ളത്. കേരളത്തിൽ ഈ രീതി പൊതുവിൽ തുടർന്നു വരുന്നതും പൊതുവേ അക്ഷേപങ്ങൾക്ക് ഇടനൽകാത്തതുമാണ്.
 

Find out more: