ആയിരം കാമുകിമാർ. പീഡനക്കേസിൽ മതപ്രഭാഷകൻ 1075 വർഷം ജയിലിൽ! തുർക്കി കോടതിയാണ് ഇത്തരത്തിൽ വിചിത്രമായ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ആയിരത്തിലധികം കാമുകിമാരെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചതായും അതിന് പുറമെ, ചതി, ക്രിമിനൽ സംഘത്തെ നയിച്ചതിനും അടക്കമാണ് കോടതി ഇയാളെ ശിക്ഷിച്ചിരിക്കുന്നത്. പീഡന കേസ് അടക്കം നിരവധി കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇസ്ലാമിക മതപ്രഭാഷകനും എഴുത്തുകാരനുമായ അദ്നാൽ ഒക്തറിന് ആയിരത്തിലധികം വർഷത്തെ തടവ് ശിക്ഷ. ചാനലിൽ ചില അവസരങ്ങളിൽ അദ്ദേഹം “പൂച്ചക്കുട്ടികൾ” എന്ന് വിളിക്കുന്ന യുവതികളോടൊപ്പം നൃത്തം സംപ്രേഷണം ചെയ്യുകയും “സിംഹക്കുട്ടികൾ” എന്ന് വിളിക്കുന്ന ചെറുപ്പക്കാർക്കൊപ്പം പാടുകയും ചെയ്തിരുന്നു. എ 9 എന്ന പേരിൽ ഒക്തർ മുമ്പ് സ്വന്തമായി ടെലിവിഷൻ ചാനൽ നടത്തിയിരുന്നു.


അതിൽ ഇസ്ലാമിക മൂല്യങ്ങളെക്കുറിച്ച് ടോക്ക് ഷോകൾ നടത്തിയാണ് ശ്രദ്ധേയനായത്.  അന്ന് ഇയാൾക്കൊപ്പം 200ലേറെ സഹായികളേയും അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് രണ്ട് വർഷമായി കസ്റ്റഡിയിൽ കഴിയുകയായിരുന്നു. അർധനഗ്ന വേഷത്തിൽ ഇയാൾക്കൊപ്പം നൃത്തം ചെയ്ത് സ്ഥിരമായി ടെലിവിഷൻ സ്റ്റുഡിയോയിൽ എത്തിയിരുന്ന സ്ത്രീകളെയാണ് ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തത്. ഇയാളുടെ ക്രിമിനൽ സംഘത്തെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി ഇസ്റ്റാംബുൾ പോലീസ് 64കാരനായ ഒക്തറെ 2018 ജൂലൈ മാസത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.  ഇതിൽ 1,075 വർഷവും മൂന്നുമാസം തടവുമാണ് ഒക്റ്റാറിനെ 10 കേസുകളിൽ ശിക്ഷിച്ചത്. വാദങ്ങൾ ഇനിയും തുടരും. 236 പ്രതികൾ ആരോപണം നേരിട്ടെങ്കിലും 78 പേർ ഇപ്പോൾ വിധികാത്ത് കസ്റ്റഡിയിൽ തന്നെ തുടരുകയാണ്. എന്നാൽ, അദ്‌നാൻ ഒക്തർ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിക്കുകയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.


ഒക്തർ അടക്കമുള്ള 13 ഉന്നത അംഗസംഘത്തിന് ആകെ 9,803 വർഷവും ആറുമാസം തടവുമാണ് ശിക്ഷിക്കപ്പെട്ടതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തനിക്ക് 17 വയസ്സുള്ളപ്പോളാണ് ഇവിടെ എത്തിയതെന്നും ബലാത്സംഗത്തിന് ഇരയായ സ്ത്രീകൾ ഗർഭനിരോധന ഗുളികകൾ കഴിക്കാൻ നിർബന്ധിതരായിരുന്നുവെന്നും യുവതി കോടതിയെ അറിയിച്ചു. വിചാരണയ്ക്കിടെ ഒരു സ്ത്രീ ഒക്തർ തന്നെയും മറ്റ് സ്ത്രീകളെയും ആവർത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോടതിയെ ധരിപ്പിച്ചു. പ്രത്യേക വിഭാഗമായി ജീവിച്ചിരുന്ന ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ തുർക്കി പൊലീസ് കണ്ടെത്തിയത് 69,000 ഗർഭനിരോധന ഗുളികകൾ കണ്ടെത്തിയിരുന്നു. എന്നാൽ, ചർമ്മ വൈകല്യങ്ങൾക്കും ആർത്തവ ക്രമക്കേടുകൾക്കും ചികിത്സിക്കാൻ ഇവ ഉപയോഗിച്ചുവെന്ന് ഒക്താറിന്റെ ന്യായീകരണം.  


മറ്റൊരു അവസരത്തിൽ തനിക്ക് അസാധാരണമായി ശക്തിയുണ്ടെന്ന് കോടതിയിൽ പറഞ്ഞിരുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. “എന്റെ ഹൃദയത്തിൽ സ്ത്രീകളോടുള്ള സ്നേഹം നിറഞ്ഞിരിക്കുന്നു. സ്നേഹം ഒരു മനുഷ്യ ഗുണമാണ്. ഇത് ഒരു മുസ്ലീമിന്റെ ഗുണമാണ്, ”ഒക്ടോബറിൽ നടന്ന മറ്റൊരു വാദത്തിൽ അയാൾ പറഞ്ഞു.  തുർക്കി സർക്കാർ അധികൃതർ ഇസ്താംബൂളിന്റെ ഏഷ്യൻ ഭാഗത്ത് തന്റെ ടിവി സ്റ്റുഡിയോയ്ക്കായി ഉപയോഗിച്ച ഒക്താറിന്റെ വില്ല പൊളിച്ചുമാറ്റിയിരുന്നു. അതിനൊപ്പം 2018 ൽ ഇയാളുടെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടുകയും ചെയ്തിരുന്നു. ടെലിവിഷനിലൂടെയും പുസ്തകങ്ങളിലൂടെയും മറ്റുമായി ഇയാൾ നിരവധി അനുയായികളെയാണ് ഉണ്ടാക്കിയിരുന്നത്.

మరింత సమాచారం తెలుసుకోండి: