മസിൽ വികസിക്കാനുൾപ്പടെ പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്നവരെ കണ്ടിട്ടില്ലേ? കൂടാതെ അണ്ടിപ്പരിപ്പുകൾ, ചീസ്, മുട്ട, മീൻ, തൈര്, കോഴിയിറച്ചി, ബീഫ് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പച്ചക്കറികളും ധാന്യവർഗ്ഗങ്ങളും പാലുമൊക്കെ നിശ്ചിത അളവിൽ കഴിക്കാം.വണ്ണം കൂട്ടാനുള്ള ആദ്യപടിയായി മെലിഞ്ഞിരിക്കുന്നവർ പ്രോട്ടീൻ ധാരാളവുമായി അടങ്ങിയ ഭക്ഷണങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങണം.ഏത്തപ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ച് നെയ്യിൽ വഴറ്റി കുറച്ച് പഞ്ചസാരയും വിതറി കഴിക്കാവുന്നതാണ്. ഏത്തപ്പഴവും പാലും ചേർത്ത് ഷേക്ക് അടിച്ചും രാവിലെകളിൽ കഴിക്കാം. രാവിലെയും വൈകീട്ടും ഓരോ ഗ്ലാസ് പാൽ കുടിക്കുന്നത് ശീലമാക്കാം. ഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വെയ്റ്റ് ഗെയിൻ മിൽക്ക്ഷേക്കുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. പാലുപയോഗിച്ച് ഉണ്ടാക്കുന്ന സ്മൂതികളും ഇടക്ക് കുടിക്കാവുന്നതാണ്.വണ്ണം വെക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് ഏത്തപ്പഴം.
പാലും ഏത്തപ്പഴവും മുട്ടയും ദിവസവും കഴിക്കാം.വണ്ണം വെക്കാൻ കൊഴുപ്പുള്ള ഭക്ഷണങ്ങൾ സഹായിക്കും. എന്ന് കരുതി ഇവ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. നല്ല കൊഴുപ്പടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കുക. കൊഴുപ്പിൽ തന്നെ പൂരിത കൊഴുപ്പുകളും അപൂരിത കൊഴുപ്പുകളും അടങ്ങിയ ഭക്ഷണങ്ങൾ ഉണ്ട്. പൂരിത കൊഴുപ്പ് അടങ്ങിയ മീനെണ്ണ, ചുവന്ന മാംസം തുടങ്ങിയവ പാടെ ഒഴിവാക്കുക. അപൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഡയറ്റിന്റെ ഭാഗമാക്കാം. കൊഴുപ്പു നീക്കിയ ഇറച്ചി, കൊഴുപ്പില്ലാത്ത പാൽ, പച്ചക്കറികൾ, പഴങ്ങൾ, കോഴിയിറച്ചിയിൽ നെഞ്ചിന്റെ ഭാഗം തുടങ്ങിയവ കഴിക്കാം.
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ധാരാളമായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. ഹൈ ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കും. വ്യായാമങ്ങൾ വിശപ്പുണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. പ്രത്യേകിച്ചും കാർഡിയോ വ്യായാമങ്ങൾ. നീന്തൽ, ജോഗിങ് തുടങ്ങിയവ ശീലമാക്കാം. മികച്ച ഫലം ഉറപ്പാണ്. അതും ചെറിയ കാലയളവിൽ തന്നെ.ശരീരഭാരം വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങളന്വേഷിച്ച് നടക്കുന്നതിനിടയിൽ വ്യായാമം ചെയ്യാൻ മറന്നു പോകരുത്. ദിവസവും ഒരു മണിക്കൂർ എങ്കിലും നടത്താനായി മാറ്റിവെക്കാം.
click and follow Indiaherald WhatsApp channel