ഇക്കുറി നേമം ചുമക്കുമോ? 11 സീറ്റ് വരെ ലഭിക്കുമെന്ന് സിപിഎം വിലയിരുത്തൽ! ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലം ഇക്കുറി ശിവൻകുട്ടി പിടിച്ചടക്കുമെന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. യുഡിഎഫിനു വേണ്ടി കെ മുരളീധരൻ മത്സരിച്ചതിനാൽ കോൺഗ്രസ് വോട്ടുകൾ മറിഞ്ഞിട്ടില്ലെന്ന നിഗമനത്തിലാണ് സിപിഎം.കഴിഞ്ഞ തവണ ബിജെപിയെ തുണച്ച നേമം മണ്ഡലം ഇക്കുറി ചുവക്കുമെന്ന് സിപിഎം വിലയിരുത്തൽ.2016 ൽ ബിജെപിയുടെ ഒ രാജഗോപാലിന് 67,813 വോട്ടുകളാണ് ലഭിച്ചത്. 8671 വോട്ടുകളായിരുന്നു ഭൂരിപക്ഷം. സിപിഎം സ്ഥാനാർത്ഥിയായിരുന്ന വി ശിവൻകുട്ടിക്ക് 59,142 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായ ജെഡിയുവിന്റെ വി സുരേന്ദ്രൻ പിള്ളയ്ക്ക് 13,860 മാത്രമാണ് ലഭിച്ചത്.




 യുഡിഎഫ് വോട്ടുകൾ കൂട്ടമായി ബിജെപിക്ക് മറിഞ്ഞതാണ് ബിജെപിയുടെ വിജയത്തിന് ഇടയാക്കിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ദുർബല സ്ഥാനാർത്ഥിയെ നേമത്ത് നിർത്തിയതിനാലാണ് ബിജെപിക്ക് വിജയിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്ന് കെ മുരളീധരൻ പറഞ്ഞിരുന്നു.എന്നാൽ അതേസമയം ഇക്കുറി തിരുവനന്തപുരം ജില്ലയിലെ ആകെയുള്ള 14 മണ്ഡലങ്ങലിൽ 11 മണ്ഡലങ്ങളിലും വിജയിക്കാൻ സാധിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മികച്ച രീതിയിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ.



യുഡിഎഫ് സീറ്റുകളായ തിരുവനന്തപുരം, കോവളം, അരുവിക്കര എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് സിപിഎമ്മിന് ആത്മവിശ്വാസക്കുറവുള്ളത്. നേമം, കഴക്കൂട്ടം, കാട്ടാക്കട എന്നീ മണ്ഡലങ്ങളിൽ ബിജെപി ശക്തമായ മത്സരം കാഴ്ചവെച്ചെന്നും സിപിഎം വിലയിരുത്തി. ഇത്തവണ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അത് വ്യക്തമായിരുന്നു. 8621 ഭൂരിപക്ഷത്തിൽ നിന്നും 2204 വോട്ടുകളിലേക്ക് ബിജെപി ചുരുങ്ങി എന്നത് ബിജെപിക്ക് വിജയ പ്രതീക്ഷ നൽകുന്നില്ലെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു. തുടർച്ചയായ തോൽവികൊണ്ടുള്ള അനുകമ്പ വോട്ടുകളും ഒ രാജഗോപാലിനെ തുണച്ചിരുന്നു.2016-ൽ ഒ രാജഗോപാലിനെ തുണച്ച ഘടകങ്ങളൊന്നും ഇക്കുറി നേമത്തില്ല എന്നത് കുമ്മനം രാജശേഖരന് തിരിച്ചടിയാകും.


 മറ്റൊരു തരത്തിൽ ബന്ധു നിയമന കേസിൽ കെടി ജലീലിന് മന്ത്രിയായി തുടരാനുള്ള അർഹത നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയെ സംരക്ഷിക്കാനുള്ള സിപിഎം തീരുമാനം പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. "കോടതിയിൽ നിന്ന് പ്രതികൂല പരാമർശങ്ങൾ ഉണ്ടാവുമ്പോൾ മന്ത്രിമാർ രാജിവെച്ച് ഉന്നതമായ ജനാധിപത്യമൂല്യം ഉയർത്തിപ്പിടിച്ച എത്രയോ സംഭവങ്ങൾ കേരളത്തിൽ മുമ്പ് ഉണ്ടായിട്ടുണ്ട്. കെഎം മാണിക്കെതിരെ സംശയത്തിന്റെ പേരിൽ മാത്രം കോടതി പരാമർശമുണ്ടായപ്പോൾ അദ്ദേഹം രാജി വയ്ക്കണമെന്ന് മുറവിളി കൂട്ടിയത് ഇതേ സിപിഎം തന്നെയാണ്. അന്ന് കെഎം മാണി രാജി വയ്ക്കുകയും ചെയ്തു.

మరింత సమాచారం తెలుసుకోండి: