രണ്ടാമതും മന്ത്രി വിഎസ് സുനിലിന് കോവിഡ് സ്‌ഥിരീകരിച്ചു! മന്ത്രിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽ കുമാറിനാണു രണ്ടാമതും കോവിഡ് സ്‌ഥിരീകരിക്കുകയുണ്ടായത്.  കഴിഞ്ഞ സെപ്തംബറിൽ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ തവണ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് മന്ത്രി ചികിത്സ തേടിയത്.ഇന്ന് വൈകിട്ടാണ് മന്ത്രിക്കും മകനും രോഗം സ്ഥിരീകരിച്ചത്. രണ്ട് പേർക്കും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല. വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് മാസ് കൊവിഡ് പരിശോധന നടത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കാണ് ടെസ്റ്റ് നടത്തുക.



ഏപ്രിൽ 19 മുതൽ വാക്സിനേഷൻ പരമാവധിയാക്കും.സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നാളെ പതിനൊന്ന് മണിക്ക് ഓൺലൈനായാണ് യോഗം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നാളെ പതിനൊന്ന് മണിക്ക് ഓൺലൈനായാണ് യോഗം. അതേസമയം, കൊവിഡ്-19 സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മുക്തനായി. കൊവിഡ് നെഗറ്റീവ് പരിശോധനാഫലം ലഭിച്ചതോടെ അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിട്ടു. അദ്ദേഹത്തിന് ഇപ്പോഴും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.


ആശുപത്രി സൂപ്രണ്ടിൻ്റെ നേതൃത്വത്തിലുള്ള പത്ത് പേരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുടെ ചികിത്സകൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. മുൻകരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ സ്‌കാനിങ് അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. ഏപ്രിൽ എട്ടിനാണ്  മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്‌തു. അദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മകൾ വീണയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്. 


ഒരു മാസം മുൻപ് കൊവിഡ് പ്രതിരോധ വാക്‌സിൻ്റെ ആദ്യ ഡോസ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ഭാര്യക്ക് കൊവിഡ് പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. ലക്ഷണമില്ലാത്തത് കൊണ്ട് അവരും ഇന്ന് ആശുപത്രി വിടും. വീണയും മരുമകൻ മുഹമ്മദ് റിയാസും ഇന്നലെ കൊവിഡ് നെഗറ്റിവായിരുന്നു. മുഖ്യമന്ത്രിയുടെ കൊച്ചുമകൻ ഇഷാന് കൊവിഡ് നെഗറ്റീവായിട്ടുണ്ട്. ഇഷാൻ ഇന്ന് വൈകിട്ട് ആശുപത്രി വിടും.

మరింత సమాచారం తెలుసుకోండి: