ഗവർണർക്ക് ബെൻസ് വാങ്ങാൻ 85 ലക്ഷം രൂപ അനുവദിച്ച് പിണറായി സർക്കാർ! ഗവർണർക്ക് കാർ വാങ്ങാൻ പണം അനുവദിക്കാൻ സർക്കാർ നേരത്തെ തീരുമാനം എടുത്തിരുന്നു. പുതിയ ബെൻസ് കാർ വാങ്ങാൻ ഗവർണർ സർക്കാരിന് കത്ത് നൽകിയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ബെൻസ് കാർ വാങ്ങാൻ 85 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നാണ് പുറത്തിറങ്ങിയത്. എം ഒ എച്ച് ഫാറൂഖ് ഗവർണർ ആയിരുന്നപ്പോഴാണ് ഇപ്പോൾ ഉപയോഗിക്കുന്ന ബെൻസ് കാർ വാങ്ങിയത്. പി സദാശിവം ഗവർണർ ആയിരുന്നപ്പോഴാണ് പുതിയ കാറിനുള്ള ഫയൽ തുറന്നത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ചുമതലയേറ്റപ്പോഴാണ് പുതിയ കാർ ആവശ്യപ്പെട്ട് സർക്കാരിന് എഴുതിയത്.





   തുക രാജ്ഭവന് കൈമാറിയതിനു പിന്നാലെ പുതിയ കാറിന് ഓർഡർ നൽകി. വൈകാതെ പുതിയ കാർ എത്തും. ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വിഐപി പ്രോട്ടോക്കോൾ പ്രകാരം പുതിയ കാർ വാങ്ങാം. ഗവർണറുടെ വാഹനം നിലവിൽ ഒന്നര ലക്ഷം കിലോമീറ്ററാണ് ഓടിയത്. ഗവർണറുടെ ആവശ്യം ധന വകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നില്ല. ഗവർണർ ഇപ്പോൾ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷം പഴക്കമുണ്ട്. മെക്കാനിക്കൽ എഞ്ചിനീയർ നടത്തിയ പരിശോധനയിൽ വാഹനം മാറ്റണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു.പുതിയ കാർ സർക്കാരിനോട് ആവശ്യപ്പെട്ടുള്ള രാജ്ഭവൻ ഫയലിൽ താൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഗവർണർ പറഞ്ഞു. ചുരുക്കം ചില യാത്രകളിലൊഴികെ ഭാര്യക്ക് അനുവദിച്ച കാറാണ് ഉപയോഗിക്കുന്നത്. 





  ഏത് വാഹനം വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്ന് ഗവർണർ പറഞ്ഞു. അതേസമയം പുതിയ ബെൻസ് കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. അതേസമയം നിലവിൽ ഗവർണർ ഉപയോഗിക്കുന്ന ബെൻസ് കാറിന് 12 വർഷത്തെ പഴക്കമാണുള്ളത്. ഈ വാഹനം പരിശോധിച്ച മെക്കാനിക്കൽ എൻജിനീയറാണ് കാർ മാറ്റാൻ ശുപാർശ ചെയ്തത്. ഈ ആവശ്യം ധനവകുപ്പ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ കാർ അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ സർക്കാർ സ്വീകരിച്ചിട്ടില്ല. ഒരു ലക്ഷം കിലോമീറ്റർ പൂർത്തിയാക്കിയാൽ വാഹനം മാറ്റി പുതിയത് വാങ്ങാമെന്നാണ് ചട്ടം. ഗവർണറുടെ കാർ ഇതിനോടകം ഒന്നര ലക്ഷം കിലോമീറ്റർ ഓടിയെന്നാണ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്. 





  ഗവർണറുടെ ഓഫീസും സംസ്ഥാന സർക്കാരും തമ്മിൽ രാഷ്ട്രീയ പോര് തുടരുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വരുന്നത്. നയപ്രഖ്യാപന പ്രസംഗം ഒപ്പിടുന്നതു സംബന്ധിച്ച തർക്കത്തിനു പിന്നാലെ രാജ്ഭവൻ പിആർഓ എസ് ഡി പ്രിൻസിൻ്റെ പുനർനിയമന ശുപാർശ സർക്കാർ അംഗീകരിച്ചിരുന്നു. കൂടാതെ രാജ്ഭവൻ ഫോട്ടോഗ്രാഫറുടെ പുനർനിയമനവും അംഗീകരിച്ചു. ഗവർണറുമായുള്ള ചർച്ചയ്ക്ക് പിന്നാലെ സംസ്ഥാന സർക്കാർ പൊതുഭരണ സെക്രട്ടറിയെ സ്ഥാനത്തു നിന്നു മാറ്റിയതും വിവാദമായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചതിനു ശേഷം മാത്രമായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ തയ്യാറായത്. ഈ നീക്കം ഇതിനോടകം തന്നെ ഇടതുമുന്നണിയ്ക്കുള്ളിലും വിവാദമായിട്ടുണ്ട്.

Find out more: