ലോക്ക്ഡൗണില്‍  പൊള്ളുന്ന വിലയാണ് സാധങ്ങൾക്ക് നൽകേണ്ടി വരുന്നത്.സാധാരണക്കാരന് കൈയ്യെത്താ ദൂരത്ത് മത്സ്യങ്ങള്‍.ഇങ്ങനെ പോകുന്നു വിശേഷങ്ങൾ കൊറോണ ബാധയെത്തുടർന്ന് ഉള്ള ലോക് ഡൗൺ എട്ടാം നാളിൽ എത്തിയപ്പോൾ ഇറക്കുമതി ഇല്ലാത്തതും ലോറി വാടക കുത്തനെ കൂട്ടിയതും ആണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.

 

  കണ്ണൂർ ടൗൺ, പുതിയതെരു ചാലാട് ,തുടങ്ങിയ സ്ഥലങ്ങളിൽ കമ്പോളം സജീവമാണ്. പഴവർഗങ്ങൾ പലതും കിട്ടാനില്ല. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 20 രൂപ വച്ച് പൂവൻ പഴവും നേന്ത്ര പഴവും വിറ്റുപോയിരുന്നിടത്ത് പഴങ്ങൾ കിട്ടാനില്ല. ഓറഞ്ച്, മുന്തിരി ,ആപ്പിൾ എന്നിവ തീർത്തും ഇല്ലാതായി.

 

  കണ്ണൂർ, ചാലാട് തുടങ്ങിയ പ്രദേശങ്ങളിൽ അയക്ക് കിലോയ്ക്ക് 500 രൂപയാണ് വില. കഴിഞ്ഞവർഷം മത്സ്യത്തിന് കടുത്ത ക്ഷാമം നേരിട്ടപ്പോൾ പോലും അയലക്ക് കിലോയ്ക്ക് 350 രൂപ വരെയായിരുന്നു വില. ആപ്പിൾ തുടങ്ങിയവ ചിലയിടങ്ങളിൽ സ്റ്റോക്കുള്ളത് ഇപ്പോഴും വില്പന നടക്കുന്നുണ്ട്.മിക്ക ഇടങ്ങളിലും അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നിരിക്കുകയാണ്.

 

  ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ലോറികൾ എത്താത്ത തായതോടെയാണ് സാധനങ്ങൾ പലയിടങ്ങളിലും കിട്ടാതെയായതും വിലകൂടിയതും.പഞ്ചസാരക്ക് ഒറ്റദിവസംകൊണ്ട് കിലോയ്ക്ക് മൂന്നു മുതൽ അഞ്ചു രൂപ വരെ വില വർധന ഉണ്ടായി.

  നിലവിൽ ചിലയിടങ്ങളിൽ 38 മുതൽ 40 രൂപ വരെ കിലോയ്ക്ക് ഈടാക്കിയാണ് പഞ്ചസാര വിൽപ്പന നടത്തുന്നത് മുളക്, മല്ലി,പാമോയിൽ,ഉഴുന്നുപരിപ്പ് എന്നിവയ്ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. പല ഇടങ്ങളിലും മാർക്കറ്റുകളിൽ ഇത്തരം സാധനങ്ങൾ ലഭിക്കാനില്ല.

 

  വിപണിയിൽ പഞ്ചസാരയ്ക്കും മറ്റ് ആവശ്യ സാധനങ്ങൾക്കും വില കൂടി. മുളക്, മല്ലി ക്ഷാമം എന്നിവയ്ക്ക് കടുത്ത ക്ഷാമമാണ്. പഴവർഗങ്ങൾ കിട്ടാനേയില്ല. ഇങ്ങനെ പോകുന്നു വിശേഷങ്ങൾ കൊറോണ ബാധയെത്തുടർന്ന് ഉള്ള ലോക് ഡൗൺ എട്ടാം നാളിൽ എത്തിയപ്പോൾ. മിക്ക ഇടങ്ങളിലും അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നിരിക്കുകയാണ്.

 

  ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ലോറികൾ എത്താത്ത തായതോടെയാണ് സാധനങ്ങൾ പലയിടങ്ങളിലും കിട്ടാതെയായതും വിലകൂടിയതും.മലയാളിയുടെ തീൻമേശയിലെ ഇഷ്ടവിഭവമായ മീൻ കിട്ടാറേയില്ല.ഇനി എവിടെയെങ്കിലും അപൂർവ്വമായി കണ്ടാലും സാധാരണക്കാർക്ക് വാങ്ങിക്കാനും ആവില്ല. അത്രയേറെയാണ് വില.

 

  അയക്കൂറ എവിടെയെങ്കിലും കണ്ടാൽ വില ചോദിക്കരുത് 800 രൂപ മുതൽ തുടങ്ങുന്നു കിലോയ്ക്ക് വില. വെള്ള വളർത്തു ചെമ്മീനിന് കിലോയ്ക്ക് 600 രൂപ വില. ചാള അഥവാ നമ്മുടെ പ്രിയപ്പെട്ട മത്തി എവിടെയും കാണാനില്ല. ഉണക്ക മത്സ്യം പലയിടങ്ങളിലും സ്റ്റോക്കില്ല. ഉണക്കച്ചെമ്മീൻ കിലോയ്ക്ക് ആയിരം രൂപയാണ് വില.

 

  ഉണക്ക തിരണ്ടിക്ക് 800 രൂപ മുതലാണ് വില തുടങ്ങുന്നത്. 240 രൂപക്ക് ബീഫ് വിൽക്കണം. എന്നാണ് കലക്ടറുടെ അറിയിപ്പ്. എന്നാൽ ചിലയിടങ്ങളിൽ ഇപ്പോഴും കിലോയ്ക്ക് 300 രൂപ വരെ വിലയുണ്ട്. മട്ടണ് കിലോയ്ക്ക് 550 മുതൽ 600 രൂപ വരെയാണ് വില. എന്നാൽ മട്ടൻ കിട്ടാനില്ല.

 

  കോഴിക്ക് ഇപ്പോഴും കിലോയ്ക്ക് 85 രൂപ മുതൽ 100 രൂപ വരെയാണ് കിലോയ്ക്ക് വില. അതേസമയം നാട്ടിൻപുറങ്ങളിലെ ഫാമുകളിലെ കച്ചവടക്കാർക്ക് കോഴി കച്ചവടം തകർക്കുകയാണ്.മത്തി, മുള്ളൻ കിലോയ്ക്ക് എവിടെ വച്ചെങ്കിലും 400 രൂപക്ക് കിട്ടിയാൽ ലാഭം എന്നേ കരുതാനാവൂ. ബീഫ് കച്ചവടത്തിന് പേരുകേട്ട വളപട്ടണത്ത് ചൊവ്വാഴ്ച ബീഫ് ഇല്ല.  

మరింత సమాచారం తెలుసుకోండి: