നിർണായകമായ ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പദ്ധതികൾ പാളിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രചാരണതന്ത്രങ്ങൾ വിജയം കാണാതെ വന്നതാണ് കനത്ത തിരിച്ചടിക്ക് കാരണമായത്. ഗോലിമാരോ പ്രചാരണം പാർട്ടിക്ക് തിരിച്ചടിയായി. ഗോലിമാരോ, ഇന്ത്യ- പാകിസ്ഥാന്‍ മാച്ച് തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കേണ്ടത് ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

 

  ബിജെപിയുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക കൂടിയായിരുന്നു ലക്ഷ്യം. എന്നാൽ ഇത് സാധ്യമായില്ല. ഡൽഹി തെരഞ്ഞെടുപ്പിനെയും സമരമുഖമായ ഷഹീൻ ബാഗിനെയും ബന്ധിപ്പിക്കേണ്ടതില്ല. പൗരത്വ നിയമത്തിനോ എൻപിആറിനോ എതിരെയല്ല തെരഞ്ഞെടുപ്പ് ഫലമെന്നും അമിത് ഷാ വ്യക്തമാക്കി.

 

 

5 സീറ്റുകൾ സ്വന്തമാക്കുമെന്നായിരുന്നു ഡൽഹി ബിജെപി അധ്യക്ഷൻ്റെ അവകാശവാദം. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എട്ട് സീറ്റുകൾ മാത്രമാണ് അവർക്ക് നേടാനായത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കാൾ 17 ശതമാനം വോട്ട് കുറവാണ് ബിജെപിക്ക് ലഭിച്ചത്. വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ ആം ആദ്‌മിയുടെ കുതിപ്പാണ് കണ്ടത്.

 

 

 

  പോസ്‌റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മാത്രം തുടക്കത്തിൽ ലീഡ് ലഭിച്ചെങ്കിലും ബിജെപിക്ക് പിന്നോക്കം പോയി. പിന്നീടങ്ങോട്ട് ആം ആദ്‌മിയുടെ കുതിപ്പാണ് കണ്ടത്. എഎപിയുടെ മുന്നേറ്റം 44 സീറ്റുകളിൽ എത്തിയപ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി 12ൽ താഴെയായിരുന്നു.

 

 

 

   കശ്‌മീരിൽ സ്ഥിതിഗതികൾ ശാന്തമാണ്. ആർക്ക് വേണമെങ്കിലും അവിടെ പോകാവുന്നതാണ്. താഴ്‌വരയിലെത്തി സമാധാനം തകർക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നതെന്നും ദേശീയ മാധ്യമമായ ടൈംസിന് നൽകിയ പ്രത്യേക പരിപാടിയിൽ അമിത് ഷാ പറഞ്ഞു.കശ്‌മീരിൽ സ്ഥിതിഗതികൾ ശാന്തമാണ്.

 

 

 

   ആർക്ക് വേണമെങ്കിലും അവിടെ പോകാവുന്നതാണ്. താഴ്‌വരയിലെത്തി സമാധാനം തകർക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നതെന്നും ദേശീയ മാധ്യമമായ ടൈംസിന് നൽകിയ പ്രത്യേക പരിപാടിയിൽ അമിത് ഷാ പറഞ്ഞു.

 

 

2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി 67 സീറ്റുകളുമായി ചരിത്രം കുറിച്ചപ്പോൾ ബിജെപിക്ക് ലഭിച്ചത് മൂന്ന് സീറ്റുകൾ മാത്രമാണ്. 2020 ആയപ്പോൾ എ എപി 62 സീറ്റുകൾ നേടി മേധാവിത്വം തുടർന്നു. മൂന്നിൽ നിന്ന് എട്ട് സീറ്റുകളിലേക്ക് എത്തിയെന്നത് മാത്രമാണ് ബിജെപിയുടെ ആശ്വാസം. എന്നാൽ പ്രതീക്ഷിച്ച വിജയങ്ങൾ കണ്ടെത്താനാകാതെ പോയതും ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലുള്ള മണ്ഡലങ്ങളിൽ ദയനീയ പ്രകടനം നടത്തിയതും അവർക്ക് തിരിച്ചടിയായി.

 

 

   ബിജെപിക്കൊപ്പം നിൽക്കുമെന്ന് കരുതിയിരുന്ന മണ്ഡലമായ ഒഖ്‌ലയിൽ ആം ആദ്‌മി വിജയം പിടിച്ചെടുത്തത് ബിജെപിയെ ഞെട്ടിച്ചുവെന്ന് പറയുന്നതാകും സത്യം.

మరింత సమాచారం తెలుసుకోండి: