ലൊക്കേഷനിൽ കുഴഞ്ഞുവീണതോടെയായിരുന്നു ശരണ്യയുടെ രോഗം കണ്ടെത്തിയത്. 2012ലായിരുന്നു ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. സിറ്റി ലൈറ്റ്‌സ് ശരണ്യാസ് വ്‌ളോഗ് എന്നായിരുന്നു ചാനലിന് നൽകിയ പേര്. പാചക പരീക്ഷണവും രോഗത്തെ അതിജീവിച്ചതിനെക്കുറിച്ചും അമ്മയ്‌ക്കൊപ്പമുള്ള വീഡിയോകളുമായിരുന്നു ശരണ്യ യൂട്യൂബിലൂടെ പങ്കുവെച്ചത്. താരത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതോടെ യൂട്യൂബ് ചാനലിലെ എപ്പിസോഡുകളും ചർച്ചയായി മാറുകയായിരുന്നു. അസുഖാവസ്ഥയിൽ കഴിയുന്നതിനിടയിലായിരുന്നു ശരണ്യ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. അമ്മേ, എങ്ങനെ പറഞ്ഞു ആശ്വസിപ്പിക്കും എന്നെനിക്കറിയില്ല. ശരണ്യ ഇല്ലെങ്കിൽ അമ്മ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞില്ലേ.
അമ്മ കടുംകൈ ഒന്നും ചെയ്യരുത്. ശരണ്യയെ പോലെ ഒട്ടനവധി ആളുകൾ അർബുദം ബാധിച്ചു കഴിയുണ്ട്. അവർക്ക് ആത്മവിശ്വാസം നൽകാനും ആത്മബലം നൽകാനും ശരണ്യയുടെ അദൃശ്യ സ്പർശമായി അമ്മയുടെ കൈകൾ വേണം. ശരണ്യ ആത്മധൈര്യം കൊണ്ട് അർബുദത്തെ തോൽപ്പിച്ചതാ. പക്ഷേ കൊറോണ എന്ന മഹാമാരിക്ക് മുമ്പിൽ എന്തുചെയ്യാൻ. ശരണ്യയ്ക്ക് ഇപ്പോഴും ജീവനുണ്ട്. ആ ജീവൻ അദൃശ്യമായി അമ്മയുടെ കൂടെയുണ്ട്. ശരണ്യയുടെ ആത്മധൈര്യം അർബുദം ബാധിച്ച മറ്റുള്ളവർക്കും കൂടി പകർന്നുനൽകാൻ അമ്മ വേണം എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ശരണ്യയുടെ യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് കീഴിലായാണ് അമ്മയെ ആശ്വസിപ്പിച്ചുള്ള കമന്റുകൾ ആരാധകർ പോസ്റ്റ് ചെയ്തത്.ശരണ്യ ഇനിയില്ലെന്ന കാര്യം വിശ്വസിക്കാനാവുന്നില്ലെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്. ശരണ്യയുടെ വിയോഗ വാർത്ത കേട്ടപ്പോൾ അമ്മയേയും സീമ ചേച്ചിയേയുമായിരുന്നു ആദ്യം ഓർത്തത്. ശരണ്യ തിരിച്ചുവരണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.
5 വയസ്സിനുള്ളിൽ ഒരായുസ്സിൻ്റെ വേദന മുഴുവൻ നീ അനുഭവിച്ചു. എന്നിട്ടും അതിനോടെല്ലാം പടവെട്ടി കഠിന വേദനയിലും പുഞ്ചിരിയോടെയാണ് നീ നിലനിന്നത്. പക്ഷെ , ഇന്ന് വേദനയില്ലാത്ത ലോകത്തേക്ക്, തൻ്റെ ചാരത്തേയ്ക്ക് ഈശ്വരൻ നിന്നെ കൈ പിടിച്ചു കൊണ്ട് പോയി.പ്രിയപ്പെട്ട അനിയത്തി ശരണ്യേ, മലയാളക്കര മുഴുവൻ നിൻ്റെ ആത്മാവിൻ്റെ ശാന്തിക്കായ് പ്രാർത്ഥിക്കും. മലയാള ലോകത്തിൻ്റെ മനസ്സിൽ മായാതെ നിൻ്റെ നിഷ്കളങ്കമായ മനോഹര ചിരിയുടെ മുഖമുണ്ടാവും. ദൈവം നിനക്കായ് ഈ ഭൂമിയിൽ തന്ന സമ്മാനം അത് മാത്രമാണ്. ഇനി നീയില്ലാത്ത നിൻ്റെ "സ്നേഹസീമ"യിൽ ജീവിക്കാൻ പോകുന്ന ,എന്നും നിഴലായ് നിൻ്റെ കൂടെ ഉണ്ടായിരുന്ന പ്രിയപ്പെട്ട അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും ഈ വേദന താങ്ങാനുള്ള മനക്കരുത്ത് ഈശ്വരൻ നല്കട്ടേ, പ്രാർത്ഥിക്കുന്നു. ബാഷ്പാഞ്ജലികൾ എന്നായിരുന്നു മനോജ് കുമാർ കുറിച്ചത്.
click and follow Indiaherald WhatsApp channel