കോൺഗ്രസിൻ്റെ ഉയർത്തെഴുന്നേൽപ്പ് ഇവിടെ തുടങ്ങട്ടെ; ഖാർഗെയെ അഭിനന്ദിച്ച് ശശി തരൂർ! കോൺഗ്രസിനെ നയിക്കുകയെന്നത് വലിയൊരു ബഹുമതിയും ഭാരിച്ച ഉത്തരവാദിത്തവുമാണ്. പുതിയ ദൗത്യത്തിൽ ഖർഗെജിയ്ക്ക് എല്ലാവധി ആശംസകളുമെന്നും തരൂർ ട്വറ്ററിലൂടെ വ്യക്തമാക്കി.കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വിജയിച്ച മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ച് ശശി തരൂർ. ഇന്ത്യയിലുടെ നീളമുള്ള കോൺഗ്രസിൻ്റെ അഭ്യുദയകാംക്ഷികൾ അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും എന്നിലർപ്പിച്ചത് അഭിമാനമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആയിരത്തിലധികം സഹപ്രവർത്തകരുടെ പിന്തുണ ബഹുമതിയായി കണക്കാക്കുന്നു.





   രാജ്യവ്യാപകമായി കോൺഗ്രസിൻ്റെ നന്മ കൊതിക്കുന്നവരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കുമുള്ള അംഗീകാരമാണിതെന്നും തരൂർ ട്വിറ്ററിലൂടെ വ്യക്തമാക്കി.കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മധുസൂദൻ മിസ്ത്രി എന്നിവർക്കും തരൂർ നന്ദി അറിയിച്ചു. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഖാർഗെയ്ക്ക് 7897 വോട്ടാണ് ലഭിച്ചത്. എതിർസ്ഥാനാർഥി ശശി തരൂർ 1072 വോട്ടു നേടിയപ്പോൾ 416 വോട്ടുകൾ അസാധുവായി. കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ആണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചത്.കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഖാർഗെയുടെ ഡൽഹിയിലെ വീട്ടിലെത്തിയ തരൂർ അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു. 






  കോൺഗ്രസ് പാർട്ടിയുടെ പുനരജ്ജീവനം ആരംഭിച്ച ദിവസമാണിതെന്ന് വ്യക്തമാക്കിയ തരൂർ ഖാർഗെയിൽ നിക്ഷിപ്തമായത് വലിയ ഉത്തരവാദിത്തമാണെന്ന് അറിയിച്ചു. ഒരുമിച്ച് ഒറ്റക്കെട്ടായി ഉത്തരവാദിത്തത്തോടെ മുന്നോട്ട് പോകുമെന്ന് പറഞ്ഞ തരൂർ കോൺഗ്രസ് പാർട്ടിയുടെ ഉയർത്തെഴുന്നേൽപ്പ് ഇവിടെ തുടങ്ങട്ടെ എന്ന് ആശംസിച്ചു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആയിരത്തിലധികം സഹപ്രവർത്തകരുടെ പിന്തുണ ബഹുമതിയായി കണക്കാക്കുന്നു. 





  രാജ്യവ്യാപകമായി കോൺഗ്രസിൻ്റെ നന്മ കൊതിക്കുന്നവരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കുമുള്ള അംഗീകാരമാണിതെന്നും തരൂർ ട്വിറ്ററിലൂടെ വ്യക്തമാക്കി.കോൺഗ്രസിനെ നയിക്കുകയെന്നത് വലിയൊരു ബഹുമതിയും ഭാരിച്ച ഉത്തരവാദിത്തവുമാണ്. പുതിയ ദൗത്യത്തിൽ ഖർഗെജിയ്ക്ക് എല്ലാവധി ആശംസകളുമെന്നും തരൂർ ട്വറ്ററിലൂടെ വ്യക്തമാക്കി. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മധുസൂദൻ മിസ്ത്രി എന്നിവർക്കും തരൂർ നന്ദി അറിയിച്ചു. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഖാർഗെയ്ക്ക് 7897 വോട്ടാണ് ലഭിച്ചത്. എതിർസ്ഥാനാർഥി ശശി തരൂർ 1072 വോട്ടു നേടിയപ്പോൾ 416 വോട്ടുകൾ അസാധുവായി. കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ആണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചത്. 

Find out more: