ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു പാപ്പാനെ കുത്തിക്കൊന്നു.
കാറളം കുഞ്ഞാലിക്കാട്ടില്‍ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി നന്ദന്‍ (42) ആണ് മരിച്ചത്.
അമ്പലത്തിലേക്ക് എഴുന്നള്ളത്തിന് കൊണ്ടുവരുമ്പോഴാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണന്‍ എന്ന ആന ഇടഞ്ഞത്.
തുടർന്ന് തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒന്നാം പാപ്പാനായ നന്ദന് ഗുരുതര പരിക്കേറ്റിരുന്നു.
ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴ്ഞ്ഞില്ല.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനയാണ് ശ്രീകൃഷ്ണന്‍. ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങും വാഴയും ഇടഞ്ഞ ആന മറിച്ചിട്ടു.
എലിഫന്റ് സ്വകാഡ് വടം കെട്ടിയാണ് ആനയെ തളച്ചത്. നന്ദന്റെ മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
click and follow Indiaherald WhatsApp channel