കൊറോണ പടർന്നു പിടിക്കുന്ന ചൈനയിൽ  ഇനിയും 80 ഇന്ത്യാക്കാര്‍ ബാക്കിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇവരില്‍ 10 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ചൈനീസ് അധികൃതര്‍ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാതെ തടഞ്ഞു വെച്ചപ്പോള്‍ ബാക്കി 70 പേര്‍ രോഗത്തെ അവഗണിച്ച് അവിടെ തന്നെ തുടരാന്‍ കൂട്ടാക്കിയാവരാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത്. 

 

 

 

 

 

 

 

 

 

 

 

 

 

 

 

ചൈനയില്‍ കൊറോണാ ബാധിച്ചുള്ള മരണം ഇപ്പോൾ 700 കടന്നിരിക്കുകയാണ്.

 

 

 

 

 

 

 

ചൈനയില്‍ നിന്നെത്തിയ 150 ലധികം പേര്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കിലും കേരത്തിലെ മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

 

 

 

അതിനിടയില്‍ രോഗലക്ഷണം കാസര്‍ഗോഡ് മറ്റൊരാളിലും കണ്ടെത്തിയതായി വിവരമുണ്ട്. 647 ഇന്ത്യാക്കാരെയും ഏഴു മാലദ്വീപുകാരെയുമാണ് ഇന്ത്യ ഇതുവരെ വുഹാനില്‍ നിന്നും എത്തിച്ചത്.

 

 

 

 

 

വുഹാനില്‍ നിന്നും ആള്‍ക്കാരെ തിരിച്ചെത്തിക്കാന്‍ പാകിസ്താന്‍ ഉള്‍പ്പെടെ എല്ലാ അയല്‍രാജ്യങ്ങളെയും സഹായ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ മാലദ്വീപ് മാത്രമായിരുന്നു ഇന്ത്യയുടെ സഹായവാഗ്ദാനം സ്വീകരിച്ചത്.

ചൈനവഴി ഇന്ത്യയിലേക്ക് വരുന്ന എല്ലാ വിദേശീയരുടേയും വിസകള്‍ ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്.

మరింత సమాచారం తెలుసుకోండి: