എണ്ണത്തിൽ തീരെ കുറവാണെങ്കിലും സിംഹക്കടുവ ശെരിക്കും ഇപ്പോൾ ലോകത്തുള്ള ഒരു മാർജാര വർഗ്ഗമാണ്. പഠനങ്ങൾ അനുസരിച്ച് ഒരു പക്ഷെ പൂച്ച മുതൽ പുലികൾ വരെ ഉൾപ്പെടുന്ന മാർജാര വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ആണ് സിംഹക്കടുവ. ഒരു വീട്ടുമുറ്റത്ത് വെറുതെ നടക്കുന്ന സിംഹക്കടുവയാണ് വിഡിയോയിൽ. പക്ഷെ ശരീരത്തിന്റെ വലിപ്പവും, കൂടെ നടക്കുന്ന വ്യക്തി സിംഹക്കടുവയെ തലോടുന്നതും അതുഭുതവും ഒരല്പം ഭയവും കാഴ്ചക്കാരിൽ ഉളവാക്കും.ഒരു പുരുഷ സിംഹത്തിനും പെൺ കടുവയ്ക്കും ജനിക്കുന്ന സങ്കരയിനം സന്തതിയാണ് സിംഹക്കടുവ" എന്ന തലക്കെട്ടോടെ നേച്ചർ ഈസ് ലിറ്റ് പോസ്റ്റ് ചെയ്ത 30 സെക്കന്റ് മാത്രം ദൈർഖ്യമുള്ള വീഡിയോയിലെ സിംഹക്കടുവ മനുഷ്യരോട് ഇണങ്ങിയതാണ്. വിഡിയോയിൽ അത് വ്യക്തമാണ്.
പക്ഷെ ഇവയ്ക്ക് ഇത്രയും വലിയ ശരീരം താങ്ങാൻ വലിപ്പമുള്ള കാലുകൾ പലപ്പോഴും ലഭിക്കാറില്ല. അത് കൊണ്ടുതന്നെ ചീറിപ്പായുന്ന സിംഹത്തിനും പുളിക്കും വിപരീതമായി സിംഹക്കടുവകൾക്ക് വേഗത്തിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. ആൺസിംഹവും പെൺ കടുവയും ഇണചേർന്ന് ഉണ്ടാകുന്ന സിംഹക്കടുവകൾക്ക് യഥാർത്ഥത്തിൽ ഇവ രണ്ടിനേക്കാൾ വലിപ്പം വയ്ക്കും. മനുഷ്യർ നിർബന്ധിച്ച് പുരുഷ സിംഹത്തെയും പെൺ കടുവയെയും ഇണ ചേർത്താണ് സിംഹക്കടുവകളെ സൃഷ്ടിച്ചതെങ്കിൽ, അതൊരിക്കലും ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.
കഴിഞ്ഞ ദിവസം ട്വിറ്റ്റെറിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം ഒന്നര ലക്ഷത്തിലധികംപേർ കണ്ടുകഴിഞ്ഞു. എങ്കിലും എല്ലാവരും സിംഹക്കടുവ എന്നൊരു ജീവിയുണ്ട് എണ്ണത്തിൽ സന്തുഷ്ടരല്ല എന്ന് കമന്റുകൾ വ്യക്തമാക്കുന്നു. ഒരു വീട്ടുമുറ്റത്ത് വെറുതെ നടക്കുന്ന സിംഹക്കടുവയാണ് വിഡിയോയിൽ. പക്ഷെ ശരീരത്തിന്റെ വലിപ്പവും, കൂടെ നടക്കുന്ന വ്യക്തി സിംഹക്കടുവയെ തലോടുന്നതും അതുഭുതവും ഒരല്പം ഭയവും കാഴ്ചക്കാരിൽ ഉളവാക്കും.
click and follow Indiaherald WhatsApp channel