വേദനയോടെയാണ് അന്ന് അങ്ങനെ ചെയ്യാൻ പറഞ്ഞത്! സത്യൻ അന്തിക്കാടിന്റെ വാക്കുകൾ വീണ്ടും വൈറൽ. അഭിനയത്തിലും നൃത്തത്തിലും സജീവമായ താരത്തിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് തൂവൽക്കൊട്ടാരം. അൽപ്പം വില്ലത്തരമുള്ള കഥാപാത്രത്തെയാണ് മഞ്ജു ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. സല്ലാപം, ഈ പുഴയുംകടന്ന്, കണ്ണെഴുതി പൊട്ടുംതൊട്ട്, കന്മദം തുടങ്ങി ആദ്യകാലത്തെ സിനിമികളിലെ കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്.മഞ്ജു വാര്യരോട് പ്രത്യേകമായൊരു സ്‌നേഹമുണ്ട് മലയാളികൾക്ക്. സല്ലാപത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്. യുവജനോത്സവ വേദിയിൽ നിന്നുമെത്തി താരമായി മാറുകയായിരുന്നു മഞ്ജു വാര്യർ. ജയറാമിനും സുകന്യയ്ക്കുമൊപ്പമായാണ് തൂവൽക്കൊട്ടാരത്തിൽ മഞ്ജു വാര്യർ അഭിനയിച്ചത്.
ചിത്രത്തിലെ നൃത്തരംഗത്തിനിടയിലെ അനുഭവത്തെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. മഞ്ജു വാര്യരെ സുകന്യ തോൽപ്പിക്കുന്ന തരത്തിലായിരുന്നു ആ നൃത്തം ചിത്രീകരിക്കേണ്ടിയിരുന്നത്. എത്ര കഠിനമായ സ്റ്റെപ്പാണെങ്കിലും അത് പെട്ടെന്ന് തന്നെ സ്വായത്തമാക്കി ചെയ്യുന്നയാളാണ് മഞ്ജു വാര്യരെന്നായിരുന്നു കോറിയഗ്രാഫർ പറഞ്ഞത്. സുകന്യയേക്കാളും നന്നായാണ് മഞ്ജു ചെയ്യുന്നത് എന്ന് തോന്നിയിരുന്നു. ചെന്നൈ കലാക്ഷേത്രയിൽ നിന്നും പഠിച്ചിറങ്ങിയതാണ് സുകന്യ. ഇഷ്ടമില്ലാഞ്ഞിട്ടും കഥാപാത്രത്തിന് വേണ്ടി അങ്ങനെ ചെയ്യാൻ തയ്യാറാവുകയായിരുന്നു മഞ്ജു വാര്യർ. അഭിനയമായാലും നൃത്തമായാലും വാശി കയറിയാൽ മഞ്ജുവിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്നുമായിരുന്നു സത്യൻ അന്തിക്കാട് പറഞ്ഞത്. മത്സരിച്ച് സുകന്യയ്‌ക്കൊപ്പം ചുവടുവെക്കുന്ന മഞ്ജുവിനെയാണ് പിന്നീട് കണ്ടത്.
അത്ര നന്നായി ചെയ്യേണ്ടെന്നും അവസാനമാവുമ്പോൾ ചെറിയൊരു ക്ഷീണമൊക്കെയാവാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒപ്പം ഈ കഴിഞ്ഞയിടയ്ക്കു ഇറങ്ങിയ ചിത്രമാണ് ദി പ്രീസ്റ്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിച്ചതിലൂടെ ഏറെ ശ്രദ്ധ നേടിയ സിനിമയാണ് ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചിത്രമായാണ് ദി പ്രീസ്റ്റ്. സംവിധായകൻ ജിസ് ജോയിയുടെ അസിസ്റ്റൻറായി പ്രവർത്തിച്ചിട്ടുള്ള ജോഫിൻ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. തീയേറ്ററിലും ഒടിടിയിലും മിനി സ്ക്രീനിലും ചിത്രം ഇറങ്ങുകയുണ്ടായി.
ഇപ്പോഴിതാ സിനിമയിലെ വിഎഫ്എക്സ് രംഗങ്ങൾ ഒരുക്കിയതെങ്ങനെയെന്ന വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. വിഎഫ് എക്സ് ടെക്‌നീഷ്യരായ ലവ കുഷ ടീം ആണ്. ഡിജിറ്റൽ ടർബോ മീഡിയയുടെ ബാനറിൽ പ്രീസ്റ്റിൻറെ വി.എഫ്.എക്‌സ്. ചെയ്തത്. ദി പ്രീസ്റ്റ് വി.എഫ്.എക്‌സ് ബ്രേക്ക് ഡൗൺ എന്ന പേരിലാണ് നാല് മിനിറ്റ് ഉള്ള വീഡിയോ എത്തിയിരിക്കുന്നത്. ആൻറെ ജോസഫ് ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
Find out more: