സ്വര്‍ണവില വീണ്ടും വർധിച്ചു . പവന് 28,640 രൂപയായി. പവന് 320 രൂപയാണ് വര്‍ധിച്ചത്. 3580 രൂപയാണ് ഗ്രാമിന്റെ വില.
ശനിയാഴ്ചയും പവന് 320 രൂപ വര്‍ധിച്ചിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനവും രൂപയുടെ മൂല്യമിടിയലുമാണ് സ്വര്‍ണവില വര്‍ധിക്കാനുള്ള കാരണം. റെക്കോർഡ് വിലയാണ് ഇത്.