സാമ്പത്തിക നിയന്ത്രണം ഒരു നിർമ്മാതാവിന്റെ പ്രധാന ഉത്തരവാദിത്തമാണ്: സാന്ദ്ര തോമസ്! ഓരോ തലമുറ പിന്നിടുംതോറും മനുഷ്യരുടെ കഴിവുകൾ കൂടി കൂടി വരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെന്ന് സാന്ദ്ര തോമസ്. ഇപ്പോഴത്തെ കുട്ടികൾ വളരെ ബുദ്ധിയുള്ളവരാണ്. ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. അമ്മ ദേഷ്യപ്പെടില്ല എന്നറിയാവുന്നത് കൊണ്ടാണ് കുട്ടികൾ കൂടുതൽ കുസൃതി കാണിക്കുന്നത് എന്നും താരം പറയുന്നു. സാന്ദ്രയുടെ വാക്കുകളിലേക്ക്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു തുക റോൾ ചെയ്താണ് നമ്മൾ സിനിമ നിർമ്മിക്കുന്നത്. ആർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പണം പ്രോപ്പർ ആയി മാനേജ് ചെയ്യുന്നതാണ് ഒരു നിർമ്മാതാവിന്റെ ഏറ്റവും വലിയ ചുമതല. എങ്ങിനെ വീണാലും നമ്മുടെ കാല് നിലത്തുറയ്ക്കണം. നമ്മൾ തകർന്നു പോകാതിരിക്കുക എന്നത് വളരെ പ്രധാനമാണ്.ഒരു നിർമ്മാതാവിനെ സംബന്ധിച്ച് എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോവുക എന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്വം.





  ഒരു സെറ്റിലെ ടെക്നിഷ്യൻസ്, അണിയറ പ്രവർത്തകർ, അഭിനേതാക്കൾ ഇവരെല്ലാവരും വ്യത്യസ്തമായ സോഷ്യൽ സ്റ്റാറ്റസ് ഉള്ളവരും, സമൂഹത്തിലെ വിവിധ സാഹചര്യങ്ങളിൽ നിന്നും വരുന്നവരുമാണ്. എല്ലാവരെയും ഒരു കുടക്കീഴിൽ നിർത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്- സാന്ദ്ര പറഞ്ഞു തുടങ്ങുന്നു.  പപ്പ റൂബി ഫിലിംസ് എന്നൊരു പ്രൊഡക്ഷൻ കമ്പനി വഴി രണ്ടു സിനിമകൾ ചെയ്തു. അതിൽ സെയിൽ മുതലായ ചെറിയ കാര്യങ്ങളിൽ ഹെല്പ് ചെയ്തതല്ലാതെ, എന്റേതായ ഇടപെടലുകൾ ഒന്നും തന്നെയുണ്ടായില്ല. കുറെ കഥകൾ എന്റെ അടുത്തേയ്ക്ക് വന്നിരുന്നു എങ്കിലും, ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ചിലർ നിർബന്ധിച്ച് വന്നപ്പോൾ എനിക്ക് വീണ്ടും സിനിമ ചെയ്യണം എന്ന് തോന്നി എന്നും സാന്ദ്ര പറയുന്നു. ഫ്രൈഡേ ഫിലിം ഹൗസ് വിട്ടു പോരുമ്പോൾ ഞാൻ ഇനി ഫിലിം ഫീൽഡിലേയ്ക്ക് തന്നെയില്ല എന്നാണ് മനസ്സിൽ വിശ്വസിച്ചിരുന്നത്. എന്നാൽ എന്റെ പപ്പയാണ്‌ ഈയൊരു മടങ്ങി വരവിനു കാരണം.ഇതിനിടയിൽ വളരെ താല്പര്യം തോന്നിയൊരു പ്രമേയം സിനിമയാക്കണം എന്നെനിക്ക് ഉണ്ടായിരുന്നു.




  അതൊരു ബിഗ് ബഡ്ജറ്റ് വിഷയം ആയതുകൊണ്ട് ഇതുവരെയും തുടങ്ങിയിട്ടില്ല, ഇനി ചെയ്യാൻ പറ്റുമോ എന്നും അറിയില്ല. ഒരു അന്താരാഷ്ട്ര തലത്തിലുള്ള വിഷയമാണ് ആ സിനിമയുടെ പ്രമേയം. സാന്ദ്ര തോമസ് പ്രൊഡക്ഷൻ എന്ന് ഞാൻ വീണ്ടും ആലോചിക്കാനുള്ള കാരണം പോലും ആ സിനിമയെ കുറിച്ചുള്ള ആലോചനയാണ്. അല്ലെങ്കിൽ പപ്പയുടെ പ്രൊഡക്ഷൻ ഹൗസ് ഉണ്ട്, എനിക്ക് കിട്ടുന്ന നല്ല തിരക്കഥകൾ അങ്ങോട്ട് കൊടുക്കുക എന്നെല്ലാം ആയിരുന്നു എന്റെ പ്ലാൻ. കുറച്ചു കാലം കഴിഞ്ഞാൽ എന്റെ കുട്ടികൾ എന്നെ കുറിച്ച് അഭിമാനത്തോടെ ഓർക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അതല്ലാതെ 'അമ്മ വീട്ടിലിരുന്നു, ഞങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു, വെറുതെ വീട്ടിലിരുന്നു സമയം കളഞ്ഞില്ലേ എന്നൊന്നും അവർ ചോദിക്കുന്ന സാഹചര്യം ഉണ്ടാകരുത്. എനിക്ക് കഴിവുള്ള മേഖല പ്രൊഡക്ഷൻ ആണ്. അതുകൊണ്ട് വീണ്ടും നിർമ്മാണ രംഗത്തേയ്ക്ക് വരാൻ തീരുമാനിച്ചു. ആൽബിയുടെ പ്രോജക്ട് വലിയൊരു സിനിമയാണ് എന്നത് കൊണ്ട് മാത്രം എനിക്കത് ആരംഭിക്കാൻ സാധിച്ചില്ല.
  





 ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ പ്രശ്നങ്ങളും ഞാൻ ഒരവസരമായാണ് കാണാറുള്ളത്. നമ്മൾ ജീവിതത്തിൽ ഒരു ടേൺ എടുക്കേണ്ട സമയമായി എന്നാണ് വിചാരിക്കാറുള്ളത്. ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഓരോ ദുരനുഭവങ്ങളും, അനുഗ്രഹമായി കാണുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തിരിച്ചടികളെ ഞാൻ മോശമായി കാണാറില്ല. ബ്രേക്ക് അപ്പ് ഒരിക്കലുണ്ടായി എന്ന് കരുതി ആളുകൾ പ്രണയിക്കാതിരിക്കുമോ ? സിനിമയിലും അതുപോലെ തന്നെയാണ്. പാർട്ണർഷിപ്പുകൾ ഉണ്ടാകും, പോകും. ഒരു സിനിമയുടെ മൊത്തം ചെലവിന്റെ എഴുപതു ശതമാനവും അഭിനേതാക്കളുടെ വേതനം എന്ന നിലയിലാണ് ചെലവാകുന്നത്. ബാക്കി മുപ്പത് ശതമാനം കൊണ്ടാണ്, മറ്റുള്ള ടെക്‌നീഷ്യൻസ് ഉൾപ്പെടുന്നവരുടെ ശമ്പളം, പ്രൊഡക്ഷൻ ചെലവുകൾ എല്ലാം നടക്കുന്നത്. ഒരു അസന്തുലിതാവസ്ഥ അവിടെ പ്രകടമാണ്. പറയുമ്പോൾ പത്തോ പന്ത്രണ്ടോ കോടി രൂപയുടെ സിനിമ ആയിരിക്കും, പക്ഷേ സിനിമ കാണുമ്പൊൾ അതിലൊന്നും ഉണ്ടാകില്ല- മൈൽ സ്റ്റോണിന് നൽകിയ അഭിമുഖത്തിൽ സാന്ദ്ര പറഞ്ഞു.

Find out more: