മമ്മൂട്ടിച്ചിത്രം കുടുംബ പ്രേക്ഷകർക്ക് കുട്ടികളുമായി കാണാനാവില്ലെന്ന് വിമർശനം! 'ബിഗ് ബി'ക്കു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച ചിത്രം വലിയ തരംഗമാണ് സിനിമ മേഖലയിലാകെ സൃഷ്ടിച്ചത്. പ്രേക്ഷകർ മുന്നോട്ടുവെച്ച പ്രതീക്ഷകളെ മറികടക്കുന്നതായിരുന്നു ചിത്രം. 15 വർഷത്തെ ആ ഇടവേള തകർപ്പൻ ഹിറ്റിലേക്കാണ് എത്തിയത്. ചിത്രത്തിന്റെ ആദ്യ ദിവസം മുതൽ വലിയ തിരക്കാണ് തീയേറ്ററുകളിലും അനുഭവപ്പെട്ടത്. അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ചിത്രം മാസ് എന്റർടെയിൻമെന്റായിരുന്നു. ബിഗ് ബിക്ക് ശേഷം സംഭവിച്ച ചിത്രം ലൂസിഫറിന്റെ റെക്കോഡുകളെ പോലും മറികടന്നു.





    ഇപ്പോൾ 'ഭീഷ്മപർവ്വം' ഹോട്ട്‌സ്റ്റാറിൽ സംപ്രേഷണം തുടരുകയാണ്. ഈ വർഷം ഏറ്റവും കൂടുതൽ തിയറ്റർ കളക്ഷൻ നേടിയ സിനിമയാണ് ഭീഷ്മ. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, അനഘ, ശ്രിന്ദ, വീണ, എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന 'ഭീഷ്മ പർവ്വം' ഇതുവരെ ഉണ്ടായിരുന്ന ബോക്‌സോഫീസ് ഹിറ്റുകളെ ഭേദിച്ച് തീയേറ്റർ കളക്ഷൻ സ്വന്തമാക്കി മുന്നേറി ചരിത്രം തിരുത്തിക്കുറിച്ചിരുന്നു.  ചിത്രത്തിലെ ഗാനങ്ങളും ഗാനരംഗങ്ങളുമൊക്കെ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.





   ശ്രീനാഥ് ഭാസിയും അനഘയും അഭിനയിച്ച ആകാശം പോലെ എന്ന ഗാനത്തില ലിപ് ലോക്ക് രംഗങ്ങളും കിടപ്പറ രംഗങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലും തീയേറ്ററുകളിലുമൊക്കെ വലിയ ശ്രദ്ധ നേടുകയും ചെയ്തതാണ്. ബിഗ് ബി എന്ന സൂപ്പർ ഹിറ്റിന് ശേഷം 15 വർഷങ്ങൾക്കിപ്പുറവും അതേ വിജയം ആവർത്തിക്കുകയാണ് മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ട്. സംവിധാനം, തിരക്കഥ, അഭിനയം, പശ്ചാത്തല സംഗീതം അങ്ങനെ ഒരു സിനിമയുടെ ഓരോ ഘടകവും ഒന്നിനൊന്ന് മികച്ചു നിൽക്കുകയാണ് ഇവിടെ. ഫാമിലിയുമൊത്ത് ഭീഷ്മ പർവം കാണുവാൻ പോയപ്പോൾ ശ്രീനാഥ് ഭാസി അഭിനയിച്ച രംഗം വന്നപ്പോൾ തൊലി ഉരിഞ്ഞു പോയി എന്ന് പറയുകയാണ് സിനിമാസ്വാദകൻ.





 എന്തിനാണ് ഇങ്ങനെയുള്ള രംഗം സിനിമകളിൽ ഉൾപ്പെടുത്തുന്നത് എന്നും ഇദ്ദേഹം ചോദിക്കുന്നു. ഇപ്പോഴിതാ സിനിമയിലെ ഈ രംഗങ്ങളെ വിമർശിച്ചു കൊണ്ട് ഒരു സിനിമാ പ്രേക്ഷക കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കുട്ടികൾ നമ്മളെ പോലെ ചിന്തിക്കില്ല, അവർ നമ്മളിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് അവരുടെ ചിന്താഗതി. ഇതുപോലെയുള്ള രംഗങ്ങൾ കണ്ട് കുട്ടികൾ പ്രവർത്തിക്കുമെന്നും പിന്നീട് സദാചാരക്കാർ ഇറങ്ങുമെന്നും കമൻ്റിൽ പറയുന്നു. ഈ അഭിപ്രായത്തോട് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയും നൽകുന്നത്.

Find out more: