സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്ത വിവാഹ പ്രായമെന്ന നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവിന്റെ ഹര്‍ജി. അഡ്വ. അശ്വനി കുമാര്‍ ഉപാദ്ധ്യായയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിവാഹപ്രായം ഏകീകരിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വിഷയം സംബന്ധിച്ച് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന്റെ വിശദീകരണം തേടി. നിലവില്‍ ഇന്ത്യയില്‍ പുരുഷന്റെ വിവാഹ പ്രായം 21ഉം സ്ത്രീക്ക് 18ഉം ആണ്.
ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവര്‍ കേന്ദ്രസര്‍ക്കാരിനും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് വായിച്ചു
click and follow Indiaherald WhatsApp channel