ബാറിലുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. കായംകുളം കരിയിലക്കുളങ്ങര സ്വദേശി ഷമീര്‍ ഖാനെയാണ് ഒരുസംഘം ആളുകള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ കായംകുളം സ്വദേശി ഷിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ചിറക്കടവില്‍ ദേശീയ പാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ബാറിനു സമീപത്തായിരുന്നു കൊലപാതകം. ബാറിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
ബാറില്‍വച്ച് ഷമീര്‍ ഖാന്‍ ഒരുസംഘം ആളുകളുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പ്രശ്നം പരിഹരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഷമീര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഒന്നാം പ്രതി ഷിയാസ് കാറിടിപ്പിച്ചു. റോഡിലേക്ക് വീണ ഷമീറിന്റെ തലയിലൂടെ കാര്‍ ഓടിച്ചുകയറ്റുകയും ഷമീര്‍ തല്‍ക്ഷണം തന്നെ മരിക്കുകയും ചെയ്തു.കൊലപാതകശേഷം തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ട ഇവരെ കിളിമാനൂരില്‍ നിന്നാണ് കണ്ടെത്തിയത്. പോലീസ് ഇവരെ അറസ്റ്റ് ചയ്തു.
click and follow Indiaherald WhatsApp channel