കോവിഡ് മൂലം മരണപെട്ടത്ത് കൂടുതലും ആണുങ്ങൾ. പകുതിയോളം മധ്യവയസ്കരും! മൊത്തം രേഖപ്പെടുത്തിയ മരണങ്ങളിൽ 70 ശതമാനവും പുരുഷന്മാരാണെന്നും കേന്ദ്രസർക്കാർ പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കൊവിഡ് 19 ബാധിതിരിൽ 63 ശതമാനം പുരുഷന്മാരും ശേഷിക്കുന്ന 37 ശതമാനം പേർ സ്ത്രീകളുമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. അതായത് രാജ്യത്ത് നടന്ന കൊവിഡ് 19 മരണങ്ങളിൽ 45 ശതമാനവും അറുപത് വയസ്സിനു താഴെ പ്രായമുള്ളവരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്ക്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കിടയിലാണ് മൊത്തം മരണങ്ങളിൽ 55 ശതമാനവും ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.



 45 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കിടയിൽ 33 ശതമാനം മരണുണ്ടായി. മരിച്ചവരിൽ 10 ശതമാനം പേർ 26 വയസ്സിനും 44 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. 25 വയസ്സിനു താഴെ പ്രായമുള്ളവർ മൊത്തം മരണസംഖ്യയിൽ ഒരു ശതമാനം മാത്രമാണ് 25 വയസ്സിനു താഴെ പ്രായമുള്ളവർ എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകൾ.മൊത്തം കൊവിഡ് 19 മരണങ്ങളിൽ 45 ശതമാനം പേരും അറുപതു വയസ്സിനു താഴെ പ്രായമുള്ളവരാണെന്നും മൊത്തം മരിച്ചവരിൽ 70 ശതമാനവും പുരുഷന്മാരാണെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി. "രോഗം ബാധിച്ചവരിൽ എട്ട് ശതമാനം പേർ 17 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. 18 വയസ്സിനു 25 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ് 13 ശതമാനം പേർ. 



26 വയസ്സിനും 44 വയസ്സിനു പ്രായമുള്ളവർ 39 ശതമാനം. രോഗബാധിതരിൽ 14 ശതമാനം പേർ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുമാണ്." അദ്ദേഹം പറഞ്ഞു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലും മൊത്തം മരണസംഖ്യയുടെ വലിയൊരു ഭാഗവും പുരുഷന്മാരാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ പ്രതിരോധശേഷി ദുർബലമായതാണ് മരണനിരക്ക് വർധിക്കാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ മാസ്കും സാമൂഹിക അകലവും ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നതിനാൽ രോഗബാധ ഇവരിൽ കൂടുതലാണെന്നും വിദഗ്ധർ പറയുന്നു.മരണനിരക്ക് സംബന്ധിച്ച് മറ്റു രാജ്യങ്ങളിലെ കണക്കുകളുമായി സാമ്യമുള്ളതാണ് ഇന്ത്യയിലെ കണക്കും.

Find out more: