ജിംഖാനയിലെ തല്ലു പിള്ളേർ; ആലപ്പുഴ ജിംഖാനയുടെ വിശേഷങ്ങൾ! 'തല്ലുമാല' പോലെ ഒരുകൂട്ടം യുവാക്കളുടെ കഥ തന്നെയാണ് സംവിധായകൻ ഖാലിദ് റഹ്മാൻ ആലപ്പുഴ ജിംഖാനയ്ക്കും തെരഞ്ഞെടുത്തിരിക്കുന്നത്. എളുപ്പത്തിൽ ക്രിയ ചെയ്യുന്ന കണക്കു പോലെ എളുപ്പത്തിൽ നേട്ടങ്ങൾ കൊയ്യാൻ ആഗ്രഹിക്കുന്ന തലമുറയുടെ പ്രതിനിധികളാണ് അവർ. പ്ലസ് ടു തോറ്റാലും ജയിച്ചാലും കള്ളുകുടിച്ച് ആസ്വദിച്ച് ആഘോഷിക്കും എന്നതാണ് അവരുടെ ലൈനെന്ന് ആദ്യമേ പറഞ്ഞുവെക്കുന്നുണ്ട്. പ്ലസ് ടുവിൽ മാത്രമല്ല ഏത് കാര്യത്തിലും അവർ ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെ കാണുന്നത്. തങ്ങൾ നേടിയോ നഷ്ടപ്പെടുത്തിയോ എന്നല്ല, ആളുകളുടെ ശ്രദ്ധ തങ്ങളിലേക്ക് വരണം എന്നതിലാണ് പരമാവധി ശ്രദ്ധ. സിനിമയിൽ യുവതലമുറയ്ക്ക് ഉപദേശങ്ങളൊന്നും നൽകുന്നില്ല. എന്നാൽ തങ്ങളുടെ കഴിവുകൾ കണ്ടെത്തി അതിനനുസരിച്ച് വഴി തെരഞ്ഞെടുക്കണമെന്ന് പറയാതെ പറയുന്നുണ്ട്.
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ബോക്സിംഗ് കേന്ദ്രമായി മലയാളത്തിൽ ഇറങ്ങുന്ന രണ്ടാമത്തെ സിനിമയാണ് ആലപ്പുഴ ജിംഖാന. ബോക്സിംഗ് പ്രധാന പ്രമേയമായി തൊട്ടുമുമ്പു വന്ന ദാവീദും ആലപ്പുഴ ജിംഖാനയും തമ്മിൽ പ്രമേയത്തിൽ അജഗജാന്തരമുണ്ടെങ്കിലും കേരളത്തിൽ അത്രയൊന്നും വേരോട്ടമില്ലാത്തൊരു കായിക ഇനത്തെ കാഴ്ചക്കാർക്ക് താത്പര്യത്തോടെ കണ്ടിരിക്കാനാവുന്ന വിധത്തിൽ ഇരുചിത്രങ്ങളും കൈകാര്യം ചെയ്തിരിക്കുന്നുവെന്നത് എടുത്തു പറയേണ്ടതുണ്ട്. ക്രിക്കറ്റോ ഫുട്ബാളോ ആണ് കേന്ദ്രപ്രമേയമെങ്കിൽ അത് മനസ്സിലാകുന്ന ഭൂരിപക്ഷം പേരുണ്ട്. എന്നാൽ ബോക്സിംഗ് പോലൊരു കായിക ഇനത്തിന്റെ നിയമാവലികൾ മാത്രമല്ല ഇടിച്ചു പരിപ്പെടുക്കുന്ന പരിപാടിയായതിനാൽ കുടുംബ പ്രേക്ഷകർക്ക് വലിയ താത്പര്യമൊന്നും ഉണ്ടാകാനും സാധ്യതയില്ല.
പക്ഷേ, എല്ലാതരം പ്രേക്ഷകരേയും ആകർഷിക്കും ദാവീദിനെ പോലെ ആലപ്പുഴ ജിംഖാനയും.
ആദ്യപകുതിയിൽ ആലപ്പുഴയുടെ പൗരാണിക പശ്ചാതലത്തോടു ചേർന്നാണ് കഥ പോകുന്നതെങ്കിൽ രണ്ടാം പകുതി മുഴുവൻ കൊച്ചിയിലെ ബോക്സിം റിംഗാണ്. ആലപ്പുഴയുടേയും ജിംഖാനയുടേയും രംഗങ്ങളെ അനുയോജ്യവും മനോഹരവുമായ കളർ ടോണിലൂടെയാണ് സിനിമ അവതരിപ്പിക്കുന്നത്.
പ്ലസ് ടു ജയിക്കാൻ മാത്രമല്ല ഡിഗ്രിക്ക് എളുപ്പത്തിൽ കോളജിലൊരു സീറ്റ തരപ്പെടുത്താനും കൂടിയാണ് ജോജോ ജോൺസണും ഡേവിഡ് ജോണും ഷിഫാസ് അഹമ്മദും ഷിഫാസ് അലിയും (ഒന്ന് ചെറുത്, മറ്റേത് വലുത്), ഷാനവാസും ബോക്സിംഗ് പഠിക്കാൻ തയ്യാറാകുന്നത്.
ഇവരോടൊപ്പം ദീപക് പണിക്കറും കിരണും കൂടി ചേരുമ്പോൾ ആലപ്പുഴയുടെ ജില്ലാ ബോക്സിംഗ് ടീമാകും. വനിതാ ടീമിൽ നടാഷയും അനുപമയും ഷെറിനും കൂടി വരുന്നതോടെ കേരളത്തിലെ ഏത് ജില്ലക്കാരനാണെങ്കിലും ഈ സിനിമ കാണുന്നയാൾ ആലപ്പുഴ ജില്ലാ ടീമിനോടൊപ്പമാകും. എന്നാൽ ബോക്സിംഗ് പോലൊരു കായിക ഇനത്തിന്റെ നിയമാവലികൾ മാത്രമല്ല ഇടിച്ചു പരിപ്പെടുക്കുന്ന പരിപാടിയായതിനാൽ കുടുംബ പ്രേക്ഷകർക്ക് വലിയ താത്പര്യമൊന്നും ഉണ്ടാകാനും സാധ്യതയില്ല. പക്ഷേ, എല്ലാതരം പ്രേക്ഷകരേയും ആകർഷിക്കും ദാവീദിനെ പോലെ ആലപ്പുഴ ജിംഖാനയും.
ആദ്യപകുതിയിൽ ആലപ്പുഴയുടെ പൗരാണിക പശ്ചാതലത്തോടു ചേർന്നാണ് കഥ പോകുന്നതെങ്കിൽ രണ്ടാം പകുതി മുഴുവൻ കൊച്ചിയിലെ ബോക്സിം റിംഗാണ്. ആലപ്പുഴയുടേയും ജിംഖാനയുടേയും രംഗങ്ങളെ അനുയോജ്യവും മനോഹരവുമായ കളർ ടോണിലൂടെയാണ് സിനിമ അവതരിപ്പിക്കുന്നത്.
Find out more: