'പ്രീസ്റ്റിൻറെ ക്ലൈമാക്സ് വലിയ വെല്ലുവിളിയായിരുന്നു'; വിശേഷങ്ങളുമായി ലവകുശന്മാർ എത്തി! അടുത്തിടെ ഏറെ ശ്രദ്ധ നേടിയ സിനിമയാണ് ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചിത്രമായ 'ദി പ്രീസ്റ്റ്'. നവാഗതനായ ജോഫിൻ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്ത സിനിമ തീയേറ്ററിലും ഒടിടിയിലും മിനി സ്ക്രീനിലും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. സിനിമയിലെ വിഎഫ്എക്സ് രംഗങ്ങൾ ഒരുക്കിയ വിഎഫ് എക്സ് ടെക്‌നീഷ്യരായ ഡിജിറ്റൽ ടർബോ മീഡിയയുടെ ലവ കുശ സഹോദരന്മാർ വിശേഷങ്ങളുമായി സമയം മലയാളത്തോടൊപ്പം ചേരുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിച്ച് വ്യജയം കൈവരിച്ച ചിത്രമാണത്. 



   തൊണ്ണൂറ് ശതമാനം ഗ്രീൻ മാറ്റിട്ട് ഷൂട്ട് ചെയ്ത വിഷ്വൽസായിരുന്നു ക്ലൈമാക്സിൽ ചെയ്യാനായിട്ടുണ്ടായിരുന്നത്. മമ്മൂക്കയുടെ കഥാപാത്രം ഉപയോഗിക്കുന്ന സൗണ്ട് ഡിവൈസ് ത്രീഡിയിൽ ഉണ്ടാക്കിയെടുത്തതും ഇതിൽ പെടുന്നു. ടെക്നിക്കലി ചലഞ്ചിംഗ് ഷോട്ടുകളായിരുന്നു ക്ലൈമാക്സിലുണ്ടായിരുന്നത്. ചിത്രം പുറത്തിറങ്ങി നല്ല അഭിപ്രായം ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ദി പ്രീസ്റ്റ്, കള, ഫോറൻസിക്, ട്രാൻസ്, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളാണ് ഞങ്ങൾ ഏറ്റവും പുതിയതായി ഒരുക്കിയ സിനിമകൾ. എല്ലാ സിനിമകളെ കുറിച്ചും മികച്ച അഭിപ്രായം ലഭിക്കുന്നതിൽ സന്തോഷം. 



    ഇക്കൂട്ടത്തിൽ മമ്മൂക്ക നായകനായ ദി പ്രീസ്റ്റിലെ ക്ലൈമാക്സ് വലിയ വെല്ലുവിളിയായിരുന്നു. കുശൻ എക്സറേ വെൽഡിംഗ് രംഗത്ത് നിന്നാണ് ഈ രംഗത്തേക്ക് എത്തിയത്. ഒരു സ്റ്റുഡിയോയിലാണ് ആദ്യമായി ജോലി ചെയ്തത്. അതിനു ശേഷമാണ് ഞങ്ങൾ ഒരുമിച്ച് ഡിജിറ്റൽ ടർബോ മീഡിയ വിഎഫ്എക്സ് സ്റ്റുഡിയോ ഒരുക്കിയത്. 150ഓളം സിനിമകൾ ഇതിനകം ചെയ്തു. ഇനി തുറമുഖം, ഭ്രമം തുടങ്ങിയ സിനിമകളും തമിഴിൽ ഏതാനും സിനിമകളും വരാനിരിക്കുന്നുണ്ട്. വലിയ വിഎഫ്എക്സ് പ്രൊജക്ടുകൾ ഏറ്റെടുത്ത് ചെയ്യണമെന്നതാണ് സ്വപ്നം, ലവ കുശന്മാർ പറയുകയാണ്. വിഎഫ്എക്സ് സ്പെഷലായി പഠിച്ചിട്ട് വന്നവരല്ല ഞങ്ങൾ.



   മലയാള സിനിമകളിൽ വിഎഫ്എക്സ് കുറവായിട്ടാണല്ലോ ഉപയോഗിക്കുന്നത്. ഞങ്ങൾ സ്വന്തമായും സുഹൃത്തുക്കൾ വഴിയുമൊക്കെ പഠിക്കാനാണ് ആദ്യമൊക്കെ ശ്രമിച്ചത്. പിന്നീട് ലവൻ ബോംബെയിൽ കുറച്ചുനാൾ ഒരു വിഎഫ്എക്സ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു. അതിനുശേഷം ഒരു നമ്പർ വൺ കമ്പനിയിൽ കുറച്ച് നാൾ ജോലി ചെയ്തു. നാൽപതോളം സിനിമകളിൽ അക്കാലത്ത് വിഎഫ്ക്സ് ഒരുക്കാനായി.

Find out more: