പ്രണയം എന്ന് പറയുന്നത്, ബാഹ്യ സൗന്ദര്യമല്ല, ആന്തരിക സൗന്ദര്യമാണ് മാത്രമല്ല പ്രണയം എന്നത് ബഹുമാനമാണ് എന്ന് ബിനു ബാലു വർഗീസിനോട് പറയുന്ന ഒരു ഡയലോഗുണ്ട്. ആ സംസാരം ഇന്ന് സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. മലയാള സിനിമ പ്രേമികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ കഴിയുന്ന ഒരു കഥാപാത്രമാകും ബിനുവിന്റെ ജോയി. ഹാസ്യലോകത്തെ പകരം വയ്ക്കാനാകാത്ത ഒരു അതുല്യ പ്രതിഭയാണ്, അനശ്വരമായ ഒരുപാട് കഥാപത്രങ്ങളിലൂടെ മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ നടൻ കുതിരവട്ടം പപ്പു.
അദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരാൾ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ മകൻ ഇന്ന് അഭിനയിച്ച് വിസ്മയിപ്പിക്കുകയാണ് പ്രേക്ഷകരെ ഒന്നടങ്കം. ഓപ്പറേഷൻ ജാവ എന്ന സിനിമ കണ്ട ഏതൊരാളുടെ മനസ്സിലും കയറിക്കൂടിയ കഥാപാത്രമാകും ജോയ് എന്നത്. ഒറ്റ ഡയലോഗിലൂടെ എന്നെന്നും ഓർത്തിരിക്കാൻ പറ്റുന്ന കഥാപാത്രം ആയിരുന്നു ബിനു പപ്പു സമ്മാനിച്ച ജോയി. ഇപ്പോൾ പപ്പുവിന്റെ മകന് സോഷ്യൽ മീഡിയ നിറഞ്ഞ കൈയ്യടി നൽകുകയാണ്. ഓപ്പേറഷൻ ജാവ എന്ന ചിത്രത്തിൽ സൈബർ സെൽ ഉദ്യോഗസ്ഥൻ ആയിട്ടാണ് ബിനു എത്തുന്നത്.
ജോയ് എന്ന കഥാപാത്രത്തെ അത്ര യ്ക്ക്കും പെർഫെക്ഷനോടെയാണ് അദ്ദേഹം ചെയ്തത്. മാത്രമല്ല വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ എഞ്ചിൻ ഓപ്പറേറ്ററായ സുലൈമാന്റെ ‘താമരശ്ശേരി ചൊരം’ എന്ന ഒറ്റ ഡയലോഗ് ആണ് പപ്പുവിന്റെ എക്കാലത്തെയും ഹിറ്റ് എങ്കിൽ, മകന്റെ ഒറ്റ ഡയലോഗ് മതി എന്നും എക്കാലവും മലയാള സിനിമ പ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കാൻ. മാത്രമല്ല ഒരിക്കൽ പപ്പുവിനെ കുറിച്ച് ബിനു സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ വൈറലായിരുന്നു. 'അച്ഛനെ ഓർക്കുക എന്നത് എളുപ്പമാണ്, അതെന്നും ഓർക്കാറുണ്ട്.
എന്നാൽ അങ്ങയെ നഷ്ടപ്പെടുകയെന്നത് ഏറെ തലവേദനയാണ്. അതൊരിക്കലും വിട്ടുപോകുകയില്ല', എന്നാണ് ബിനു ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം മിന്നാരത്തിലെ പപ്പുവിൻറെ കഥാപാത്രത്തിൻറെ ചിത്രവും ബിനു ഷെയർ ചെയ്തിരുന്നു.ബിനു പപ്പു ഇതിനകം നിരവധി സിനിമകളിൽ നടനായും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പുത്തൻപണം, സഖാവ്, ലൂസിഫർ, വൈറസ്, അമ്പിളി, രൗദ്രം 2018, ഹെലൻ തുടങ്ങിയവ ചിത്രങ്ങളിൽ ആയിരുന്നു ബിനു പ്രവർത്തിച്ചത്. ഹിഗ്വിറ്റ, ഓപ്പറേഷൻ ജാവ, വൺ എന്നീ ചിത്രങ്ങളിലൂടെയാണ് ബിനു ബിഗ് സ്‌ക്രീനിൽ തന്റെതായ സ്ഥാനം നേടിയത്.
ഒപ്പം ബിനു സോഷ്യൽ മീഡിയയിലൂടെ അനുകൂലിച്ചു നിരവധിപേരാണ് രംഗത്ത് വരുന്നത്. 'ശബ്ദം നല്ല സാമ്യം ഉണ്ട്; നല്ല അഭിനയം. അച്ഛൻ ചിരികൊണ്ട് കീഴടക്കി. പപ്പുവിന്റെ മകൻ കലക്കും. പടം സൂപ്പർ. നിങ്ങള് ങ്ങനെ നിറഞ്ഞ് നിൽക്കാ ഈ അടുത്ത കാലത്ത് ഇങ്ങനെ ഒരു പടം കണ്ടിട്ടില്ല. ഗംഭീരം. ഇത്രയും നാൾ താങ്കൾ എവിടെ ആയിരുന്നു. ,സൂപ്പർ മൂവി,തകർത്തഭിനയിച്ചു, തുടങ്ങി ഒട്ടനവധി അഭിപ്രായങ്ങൾ ആണ് ബിനുവിന് ലഭിക്കുന്നത്.
Find out more: